കൊച്ചി ∙ കോടതി ഉത്തരവുമായി ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സ്റ്റേഷനിലെ മുൻ എസ്ഐ വി.ആർ.റെനീഷിനെതിരെ ശിക്ഷ വിധിച്ചെങ്കിലും അതേ കോടതി തന്നെ ആശ്വാസവും അനുവദിച്ചു.

കൊച്ചി ∙ കോടതി ഉത്തരവുമായി ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സ്റ്റേഷനിലെ മുൻ എസ്ഐ വി.ആർ.റെനീഷിനെതിരെ ശിക്ഷ വിധിച്ചെങ്കിലും അതേ കോടതി തന്നെ ആശ്വാസവും അനുവദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോടതി ഉത്തരവുമായി ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സ്റ്റേഷനിലെ മുൻ എസ്ഐ വി.ആർ.റെനീഷിനെതിരെ ശിക്ഷ വിധിച്ചെങ്കിലും അതേ കോടതി തന്നെ ആശ്വാസവും അനുവദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോടതി ഉത്തരവുമായി ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സ്റ്റേഷനിലെ മുൻ എസ്ഐ വി.ആർ.റെനീഷിനെതിരെ ശിക്ഷ വിധിച്ചെങ്കിലും അതേ കോടതി തന്നെ ആശ്വാസവും അനുവദിച്ചു. രണ്ടു മാസം തടവിനും 1 വർഷം ജോലിയിൽ നിന്നുള്ള സസ്പെൻഷനുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശിക്ഷയായി വിധിച്ചതെങ്കിലും വിഷയത്തിൽ നിരുപാധികം മാപ്പു പറയുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ശിക്ഷ നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് മരവിപ്പിക്കുകയായിരുന്നു. ഫലത്തിൽ 1 വർഷത്തേക്കുള്ള ‘നല്ലനടപ്പാ’ണ് കോടതി നിർദേശിച്ചിരിക്കുന്നത്. സ്വമേധയാ എടുത്ത ഈ കേസ് കോടതി അവസാനിപ്പിക്കുകയും ചെയ്തു. 

സംസ്ഥാന ഡിജിപി രണ്ടുതവണ കോടതിയിൽ ഹാജരാവുകയും പൊലീസ് സേനാംഗങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കാനും മറ്റുമായി മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്ത കേസാണിത്. പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് കോടതിയിൽ നിന്ന് രൂക്ഷവിമർശനവും സംസ്ഥാന പൊലീസ് മിക്കപ്പോഴും ഏറ്റുവാങ്ങി. ജനം എന്തു വിശ്വസിച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയെന്നായിരുന്നു കോടതി ആരാഞ്ഞത്. കേരള പൊലീസ് മികവു പുലർത്തുന്നവരാണെങ്കിലും പ്രഫഷനൽ സേനയായി മാറണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 

ADVERTISEMENT

ഒരു കേസുമായി ബന്ധപ്പെട്ട വാഹനം വിട്ടുകിട്ടുന്നതിന് കോടതി ഉത്തരവുമായി ആലത്തൂർ സ്റ്റേഷനിൽ എത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലിനെ എസ്ഐ വി.ആർ.റിനീഷ് അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ആദ്യം സ്ഥലംമാറ്റി. ഇക്കഴിഞ്ഞ ഫെബ്രുവരി 1ന് കേസ് പരിഗണിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും എങ്കിലും മാപ്പു പറയുന്നുവെന്നും വ്യക്തമാക്കി. ഇതിനു പുറമെ സാഹചര്യത്തിന്റെ സമ്മർദം കൊണ്ടാണ് അത്തരത്തിൽ പ്രതികരിക്കേണ്ടി വന്നത് എന്നും അവിടെ നടന്ന സംഭവങ്ങൾ അനധികൃതമായി ക്യാമറയിൽ പകർത്തുകയായിരുന്നു എന്നുമുള്ള വാദങ്ങൾ കോടതിയുടെ നിശിതമായ വിമർശനം ക്ഷണിച്ചു വരുത്തി.

ജനങ്ങളോട് സുതാര്യത കാട്ടുന്നതിൽ പൊലീസിന് എന്താണ് തടസ്സമെന്നായിരുന്നു കോടതിയുടെ ചോദ്യം. ആധുനിക രാജ്യങ്ങളിൽ പൊലീസ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ക്യാമറയിൽ പകർത്തുന്നുണ്ടെന്നും ഇത് സുതാര്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇത്തരം കാര്യങ്ങൾ ക്യാമറയിൽ പകർത്താമെന്ന് ഡിജിപിയുടെ തന്നെ ഉത്തരവിൽ ഉണ്ടായിട്ടും എന്തുകൊണ്ട് എസ്ഐക്ക് അറിയില്ലെന്നും കോടതി ചോദിച്ചു. ഇതിനു പിന്നാലെയാണ് സാഹചര്യങ്ങളുടെ സമ്മർദം മൂലം ജനങ്ങളോട് മോശമായി പെരുമാറുമോ എന്ന ചോദ്യവുമായി കോടതി വീണ്ടും രൂക്ഷ വിമർശനം ഉന്നയിച്ചത്. പരിശീലനം ലഭിച്ചിട്ടും സമ്മർദങ്ങൾക്ക് അടിപ്പെട്ട് പ്രതികരിക്കുന്നുണ്ടെങ്കിൽ സേനയിൽ തുടരാൻ അർഹതയില്ല എന്നും കോടതി വ്യക്തമാക്കി.

ADVERTISEMENT

എസ്ഐ റെനീഷിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി വിശദീകരിക്കാനും പൊലീസിലെ അച്ചടക്കവും പ്രെഫഷനലിസവും പാലിക്കാനുള്ള മാർഗനിർദേശം പുറത്തിറക്കിയ കാര്യം വിശദീകരിക്കാനും ഡിജിപി രണ്ടുതവണ ഹാജരായി. കോടതിയിൽനിന്ന് വിമർശനം ഉയർന്നതോടെ റെനീഷ് അഭിഭാഷകനെ മാറ്റുകയും പഴയ സത്യവാങ്മൂലം പിൻവലിക്കാതെ തന്നെ ഫെബ്രുവരി 28ന് പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. ഇതിലാകട്ടെ, നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായും പൊലീസ് സേനയ്ക്ക് ആവശ്യമായ എല്ലാ പ്രഫഷനലിസവും പാലിക്കുമെന്നും മോശമായ ഒരു പെരുമാറ്റവും ഇനി ഉണ്ടാവില്ലെന്നും വ്യക്തമാക്കി. ഈ മാപ്പപേക്ഷ കോടത് അംഗീകരിച്ചു. ഇതിനിടെ, റെനീഷിനെതിരെ സമാന രീതിയിലുള്ള 3 കോടതിയലക്ഷ്യ പരാതികൾ കൂടി കോടതിയിലെത്തിയതോടെ കേസ് തീർപ്പാക്കുന്നത് നീണ്ടു പോയി.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി രണ്ടു സത്യവാങ്മൂലങ്ങളിലേയും അന്തരം ചൂണ്ടിക്കാട്ടി. മാപ്പു പറഞ്ഞതുകൊണ്ടു മാത്രം അത് സ്വീകരിച്ച് നിയമനടപടികൾ അവസാനിപ്പിക്കാൻ സാധിക്കില്ല എന്ന സുപ്രീം കോടതി മുന്‍ നിരീക്ഷണങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്ഐ റെനീഷിനുള്ള ശിക്ഷ കോടതി വിധിച്ചത്. അതേ സമയം, മാപ്പപേക്ഷ സ്വീകരിച്ചു കൊണ്ട് ശിക്ഷ അതേ കോടതി തന്നെ മരവിപ്പിക്കുകയും ചെയ്തു. ഇനി പൊലീസ് സേനയിലേക്ക് വരുന്ന പുതിയ ആളുകൾക്കെങ്കിലും ഇക്കാര്യങ്ങൾ പാഠമായിരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

English Summary:

Lawyer Insult: Court Slams Police Misconduct