തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിനും എതിരെ ശക്തമായ വിമർശനവുമായി എത്തിയ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനു പിന്നിൽ പാർട്ടിയിലെ ഏതെങ്കിലും ‘പവർ ഗ്രൂപ്പുണ്ടോ’? കടുത്ത വിമർശനങ്ങൾ ചർച്ചയാകുമ്പോൾ പാർട്ടിയിൽ ഉയരുന്ന ചോദ്യമാണിത്. എതിരാളികളുടെ ലക്ഷ്യം പി.ശശിയായിരുന്നു, അതിലേക്കുള്ള മാർഗം എഡിജിപി അജിത്കുമാറും, വഴിവെട്ടിയത് അൻവറുമാണെന്നു കരുതുന്നവരുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്ന ഘട്ടത്തിലുണ്ടായ വിവാദം അവിചാരിതമല്ലെന്നു പാർട്ടിയിൽ പലരും കരുതുന്നു. ഒരു സ്വതന്ത്ര എംഎൽഎയുടെ ഒറ്റയാൾ പോരാട്ടമായി കരുതുന്നുമില്ല. സ്വതന്ത്ര എംഎൽഎ മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ പരസ്യമായി രംഗത്തെത്തുന്നത് സിപിഎമ്മിൽ കേട്ടുകേൾവിയുള്ളതല്ല. ആരോപണത്തിന്റെ മറുവശത്താകട്ടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും വിശ്വസ്തനായ എഡിജിപിയുമാണ്. മുഖ്യമന്ത്രിയെ നേരിട്ട് വിമർശിക്കാതെ, സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിശ്വസ്തരെയും ലക്ഷ്യമിട്ടുള്ള തിരുത്തൽ വിപ്ലവത്തിന്റെ മുഖമാണു തെളിയുന്നത്. പരസ്യ പ്രതികരണത്തിനു പല മുതിർന്ന നേതാക്കളും തയാറായിട്ടില്ല.

ADVERTISEMENT

മുൻപ് വിവിധ പാർട്ടികളിൽ തിരുത്തൽ ശക്തികളെന്ന് അവകാശപ്പെട്ടവരുണ്ടായിട്ടുണ്ട്. ഇവിടെ അൻവറല്ലാതെ മറുവശത്ത് മറ്റു മുഖങ്ങളില്ല. നടക്കുന്നത് നിശബ്ദ വിപ്ലവവും. മാസങ്ങളായി നടക്കുന്ന, പാർട്ടിയിലെ അതൃപ്തരുടെ പടയൊരുക്കമാണ് അൻവറിനെ മുൻനിർത്തി ഉണ്ടായതെന്ന പ്രചാരണം പാർട്ടി കേന്ദ്രങ്ങളിലുണ്ട്. പല മുതിർന്ന നേതാക്കളുടെയും പേരുകൾ ‘പവർഗ്രൂപ്പിന്’ പിന്നിൽ ഉയരുന്നു. അധികാരത്തിൽനിന്ന് ഒതുക്കപ്പെട്ട ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ ചിലർ കൂട്ടത്തിലുണ്ടെന്നാണ്  പാർട്ടിയിലെ തന്നെ പ്രചാരണം.

കണ്ണൂരിലെ കരുത്തനായ നേതാവാണ് തലപ്പത്ത്. രണ്ടാം പിണറായി സർക്കാരിൽ പ്രധാന വകുപ്പ് ഭരിക്കുന്ന മന്ത്രിയും ഒരു പിബി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ യുവ നേതാവും കൂട്ടത്തിലുള്ളതായി പ്രചാരണമുണ്ട്. മുഖ്യമന്ത്രിക്കു ചുറ്റുമുള്ള അധികാര കേന്ദ്രങ്ങളാണ് ലക്ഷ്യം. സമ്മേളനത്തിൽ ചിലർ മേൽഘടകങ്ങളിലേക്ക് വരാതിരിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നതായി പ്രചാരണമുണ്ട്. മുഖ്യമന്ത്രിയെ നേരിട്ടാക്രമിക്കാതെ വീഴ്ചകൾ തുറന്നു കാട്ടുമ്പോൾ സമ്മേളനത്തിന് പുതിയ വിഷയങ്ങൾ തുറന്നു കിട്ടുകയാണ്. സമ്മേളനങ്ങളിൽ അസാധാരണ നീക്കങ്ങളുണ്ടായാലും അതിശയിക്കേണ്ടതില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT