‘സാൻഡൽവുഡിലും വേണം ഹേമ കമ്മിറ്റി’: സിദ്ധരാമയ്യയ്ക്കു സിനിമാക്കാരുടെ ഭീമഹർജി
ബെംഗളൂരു∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനും മലയാള സിനിമാ മേഖലയിൽ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾക്കും പിന്നാലെ, കന്നഡ സിനിമയിലെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന് കർണാടക സർക്കാരിന് കന്നഡ ചലച്ചിത്ര പ്രവർത്തകരുടെ ഭീമ ഹർജി. സാൻഡൽവുഡിലെ 150 ചലച്ചിത്ര പ്രവർത്തകർ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കൈമാറിയത്.

ബെംഗളൂരു∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനും മലയാള സിനിമാ മേഖലയിൽ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾക്കും പിന്നാലെ, കന്നഡ സിനിമയിലെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന് കർണാടക സർക്കാരിന് കന്നഡ ചലച്ചിത്ര പ്രവർത്തകരുടെ ഭീമ ഹർജി. സാൻഡൽവുഡിലെ 150 ചലച്ചിത്ര പ്രവർത്തകർ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കൈമാറിയത്. കന്നഡ ചലച്ചിത്ര മേഖലയിൽ ഉയർന്നുവന്ന സമാന ആരോപണങ്ങൾ സർക്കാർ കമ്മിറ്റിയെവച്ച് അന്വേഷിക്കണമെന്ന് ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
പരാതി നൽകിയവരിൽ താരങ്ങളും സംവിധായകരും എഴുത്തുകാരുമുണ്ട്. കേരള സർക്കാർ നിയോഗിച്ച ഹേമാ കമ്മിറ്റിക്ക് സമാനമായി സാൻഡൽവുഡിലെ പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് ആവശ്യം. സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ വേണം കമ്മിറ്റി അന്വേഷണം നടത്തേണ്ടതെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
"ലൈംഗികമായി അതിക്രമം നേരിടുന്നവരിൽ പലരും ‘മീ ടൂ’ ക്യാംപെയ്ന്റെ സമയത്ത് ഇക്കാര്യം തുറന്നുപറയാൻ ശ്രമിച്ചിരുന്നു. സർക്കാർ വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കണം." നടൻ കിഷോർ പറഞ്ഞു.