ഹരിയാനയിൽ 67 അംഗ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി; പിന്നാലെ പൊട്ടിത്തെറി
ചണ്ഡിഗഡ്∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 67 അംഗ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തു വിട്ട് ബിജെപി. മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി ഉൾപ്പെടെ നിലവിലെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചു. അതേസമയം രണ്ടു മന്ത്രിമാരും എട്ട് സിറ്റിങ് എംഎൽഎമാരും പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ലാഡ്‌വ മണ്ഡലത്തിൽ നിന്നായിരിക്കും മത്സരിക്കുക. ജനനായക് ജനതാ പാർട്ടിയിൽ (ജെജെപി) നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന മൂന്ന് മുൻ എംഎൽഎമാരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

അതിനിടെ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ ബിജെപി എംഎൽഎ പാർട്ടി വിട്ടു. റതിയ മണ്ഡലത്തിലെ എംഎൽഎയായ ലക്ഷമണ്‍ നപയാണ് പാർട്ടി വിട്ടത്. ലക്ഷമൺ നപയ്ക്കൊപ്പം മൂന്ന് മുതിർന്ന നേതാക്കളും പാർട്ടിയിൽ നിന്ന് രാജിവച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 1200 ഓളം വോട്ടുകൾക്കാണ് ലക്ഷമൺ നപ സംവരണ മണ്ഡലമായ റതിയയിൽ നിന്ന് ജയിച്ചു കയറിയത്. എന്നാൽ ഇക്കുറി സുനിതാ ദഗ്ഗാൽ എന്ന ബിജെപിയുടെ മുൻ എംപിയെ തന്നെയാണ് ഇവിടെ മത്സരരംഗത്തിറക്കിയിരിക്കുന്നത്.
അതേസമയം, മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെയും നിലവിലെ മുഖ്യമന്ത്രി നയാബ് സിങ് സെയ്നിയുടെയും മണ്ഡലമായ കർണാലിൽ ഇക്കുറി ജഗ്‌മോഹൻ ആനന്ദിനെയാണ് ബിജെപി സീറ്റ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി നയാബ് സിങ്ങിന്റെ മിഡിയാ കോർഡിനേറ്റർ പദവി വഹിച്ചിരുന്ന ജഗ്‌മോഹന് അപ്രതീക്ഷിതമായാണ് കർണാൽ സീറ്റ് ലഭിച്ചത്.
തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി ഉടൻ പുറത്തിറക്കും. ഇക്കുറി സഖ്യ കക്ഷികൾ ഒപ്പമില്ലാതെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് നേരിടുന്ന ബിജെപിക്ക് ഭരണം നിലനിർത്താനാകും എന്നു തന്നെയാണ് പ്രതീക്ഷ. ഒക്ടോബർ 5ന് ഒറ്റ ഘട്ടമായാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.