കോട്ടയം∙ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് ചെയർമാൻ പദവിയിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം കിട്ടി ചുമതലയേറ്റ പ്രേം കുമാറിനു മുന്നിലെങ്ങും കല്ലും മുള്ളുമാണ്. സിനിമാ പീഡന വിവാദത്തിൽ ആടിയുലഞ്ഞുനിൽക്കുന്ന മലയാള ചലച്ചിത്ര ലോകത്തെയും അക്കാദമിയെയും കോർത്തിണക്കി മുന്നോട്ടുപോകേണ്ടതാണ് ആദ്യ ദൗത്യം. അക്കാദമിയുടെ അഭിമാന പരിപാടിയായ ഐഎഫ്എഫ്കെയ്ക്ക് കഷ്ടിച്ച് മൂന്നു മാസം മാത്രം ഇതിനിടെ ചലച്ചിത്ര അവാർഡ് വിതരണവും സിനിമാ കോൺക്ലേവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് ചെയർമാൻ പദവിയിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം കിട്ടി ചുമതലയേറ്റ പ്രേം കുമാറിനു മുന്നിലെങ്ങും കല്ലും മുള്ളുമാണ്. സിനിമാ പീഡന വിവാദത്തിൽ ആടിയുലഞ്ഞുനിൽക്കുന്ന മലയാള ചലച്ചിത്ര ലോകത്തെയും അക്കാദമിയെയും കോർത്തിണക്കി മുന്നോട്ടുപോകേണ്ടതാണ് ആദ്യ ദൗത്യം. അക്കാദമിയുടെ അഭിമാന പരിപാടിയായ ഐഎഫ്എഫ്കെയ്ക്ക് കഷ്ടിച്ച് മൂന്നു മാസം മാത്രം ഇതിനിടെ ചലച്ചിത്ര അവാർഡ് വിതരണവും സിനിമാ കോൺക്ലേവും. ചെയർമാൻ കസേരയിൽ മധുവിധു ആഘോഷിക്കാൻ സമയമുണ്ടാകില്ലെന്നു മറ്റാരെക്കാളും പ്രേം കുമാറിനു തന്നെ അറിയാം. 

അക്കാദമിയുടെ ആദ്യ ചെയർമാൻ ഷാജി എൻ.കരുൺ‌ മുതൽ മുൻ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോളിന്റെ പേരു വരെ തലപ്പത്തേക്ക് ഉയർന്നു കേട്ടിരുന്നെങ്കിലും പ്രേം കുമാറിനു താൽക്കാലിക പദവി നൽകാൻ സാംസ്കാരിക വകുപ്പിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രേം കുമാറിനു പദവി നൽകുന്നതു വഴി എതിർശബ്ദങ്ങളെ കുറയ്ക്കാമെന്ന് സാംസ്കാരിക വകുപ്പും കരുതി. ശരിക്കും സമവായ സ്ഥാനാർഥിയെ പോലെ സർക്കാരിന്റെ കയ്യിലെ ഏക തുറുപ്പുചീട്ടായിരുന്നു പ്രേം കുമാർ. വൈസ് ചെയർമാനു താൽക്കാലിക ചുമതല നൽകിയതിലൂടെ ഡബ്ല്യുസിസിയുടെ എതിർപ്പുകളെയും മറികടക്കാമെന്നാണു വിശ്വാസം. ഐഎഫ്എഫ്കെയുടെ നടത്തിപ്പിനായി പ്രേം കുമാറിനെ സഹായിക്കാമെന്ന് സംവിധായകൻ ഷാജി എൻ.കരുണും മന്ത്രി സജി ചെറിയാനെ അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

വൈസ് ചെയർമാൻ പദവിയിൽ അപശബ്ദങ്ങൾ ഇല്ലാതെ പ്രവർത്തിച്ചതിനൊപ്പം സ്വീകരിക്കുന്ന നിലപാടുകൾ കൂടിയാണ് പ്രേം കുമാറിനെ സർക്കാരിന്റെ പ്രിയപ്പെട്ടവനാക്കുന്നത്. ഇടതുപക്ഷ നിലപാടുകളിൽ അടിയുറച്ചു നിൽക്കുന്ന അദ്ദേഹം തലസ്ഥാനത്ത് സിപിഎമ്മിന്റെ സാംസ്കാരിക മേഖലയിലെ വിശ്വസ്തൻ കൂടിയാണ്. ചെമ്പഴന്തി എസ്.എൻ കോളജിൽ കെഎസ്‌യു പാനലിൽനിന്നു യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രേം കുമാർ ‘സഖാവ്’ എന്ന തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചതിലൂടെയാണ് കമ്യൂണിസ്റ്റാകുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ പി.കൃഷ്‍ണപിള്ളയുടെ ജീവചരിത്രം പറയുന്ന ചിത്രമായിരുന്നത്. പി.എ. ബക്കർ സംവിധാനം ചെയ്‍ത സിനിമയിൽ നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പക്ഷേ, നിർഭാഗ്യവശാൽ ആ സിനിമ റിലീസ് ആയില്ല. പടം ഇറങ്ങിയില്ലെങ്കിലും കൃഷ്ണപിള്ള പ്രേം കുമാറിന്റെ ശരീരത്തിൽ കൂടി.

കൃഷ്ണപിള്ളയെപ്പറ്റി കൂടുതൽ വായിച്ചു. അദ്ദേഹം എഴുതിയ പുസ്തകങ്ങളും വായിച്ചു. ഒടുവിൽ പക്കാ കമ്യൂണിസ്റ്റായി. മനുഷ്യ സ്നേഹമാണ് കമ്യൂണിസം എന്നു പറയുന്ന പ്രേം കുമാർ ദിവസവും അൽപസമയം ബൈബിൾ വായനക്കായും മാറ്റിവയ്ക്കും. ഒഴിവു വേളകളിലും ബൈബിൾ വായിക്കുന്നതാണ് ഇഷ്ടം.

ADVERTISEMENT

സംവിധായകനല്ല, മലയാളികളെ ചിരിപ്പിച്ച നടൻ

ഷാജി എൻ.കരുൺ മുതൽ രഞ്ജിത്ത് വരെ സംവിധായകർ മാത്രമാണ് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് വന്നിട്ടുള്ളത്. ഇതാദ്യമായാണ് ഒരു നടൻ അക്കാദമിയുടെ ചെയർമാനാകുന്നത്. രാജസേനന്റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയിൽ രാജൻ പി.ദേവും നരേന്ദ്ര പ്രസാദും അവതരിപ്പിച്ച രണ്ടമ്മവാന്മാരുടെ അനന്തരവനായുള്ള സുന്ദരൻ എന്ന വേഷത്തിലൂടെയാണ് പ്രേം കുമാർ മലയാളികൾക്കിടയിലേക്കു ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്നത്. രണ്ടമ്മവാന്മാരുടെയും മക്കളെ മാറി മാറി പ്രേമിക്കുന്ന ഒരു പഞ്ചാരകുട്ടനായ കഥാപാത്രമായിരുന്നു പ്രേം കുമാറിന്റെ സുന്ദരൻ.

ആ കഥാപാത്രം ഹിറ്റായതോടെ പാർവതീ പരിണയം, ത്രീ മെൻ ആർമി, ആദ്യത്തെ കണ്‍മണി, കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം പോലുള്ള ചിത്രങ്ങളിൽ വേഷമിട്ടു. റാഫി മെക്കാർട്ടിൻ ആദ്യമായി സംവിധാനം ചെയ്‍ത പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിലെ സതീഷ് കൊച്ചിൻ എന്ന വേഷം അഭിനയത്തിൽ വഴിത്തിരിവായി. വലിയൊരു ഇടവേളയ്ക്കുശേഷം രണ്ടാം വരവ് നടത്തിയ പ്രേം കുമാർ സിനിമകളിലെ സജീവ സാന്നിധ്യമാണ്. 

ADVERTISEMENT

ഗൗരവക്കാരൻ

സ്‍കൂൾ ഒഫ് ഡ്രാമയിൽ പഠിക്കുമ്പോൾ ഒഥല്ലോ, മക്‌ബത്ത് പോലുള്ള ഗൗരവമേറിയ കഥാപാത്രങ്ങളാണ് പ്രേം കുമാർ അവതരിപ്പിച്ചിരുന്നത്. അധ്യാപകനായിരുന്ന പി. ബാലചന്ദ്രൻ ഒരുക്കിയ കഥാവശേഷൻ എന്ന തമാശ നാടകത്തിലെ അഭിനയമാണു നാഴികക്കല്ലായത്. പിന്നീടാണ് ലംബോ എന്ന ടെലി ഫിലിമിലെത്തുന്നത്. നൂറ്റിയൻപതോളം സിനിമകളിൽ അഭിനയിച്ച പ്രേം കുമാർ ജീവതത്തിൽ ഗൗരവക്കാരനാണ്. മികച്ച പ്രാസംഗികൻ കൂടിയാണ് അദ്ദേഹം.

English Summary:

Prem Kumar's Leadership: Uniting the Malayalam Film Industry Amid Controversy