‘വികാരത്തള്ളിച്ചയിലെ കൈപ്പിഴ’: ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം∙ നിയമസഭയില്‍ 2015ലെ ബജറ്റ് അവതരണത്തിനിടെ സ്പീക്കറുടെ കസേര തള്ളിയിട്ടതു സംബന്ധിച്ച് അന്ന് എംഎല്‍എയായിരുന്ന കെ.ടി.ജലീല്‍ നടത്തിയത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണെന്ന് കേസില്‍ പ്രതിയായ മന്ത്രി വി.ശിവന്‍കുട്ടി.

തിരുവനന്തപുരം∙ നിയമസഭയില്‍ 2015ലെ ബജറ്റ് അവതരണത്തിനിടെ സ്പീക്കറുടെ കസേര തള്ളിയിട്ടതു സംബന്ധിച്ച് അന്ന് എംഎല്‍എയായിരുന്ന കെ.ടി.ജലീല്‍ നടത്തിയത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണെന്ന് കേസില്‍ പ്രതിയായ മന്ത്രി വി.ശിവന്‍കുട്ടി. വിചാരണ തുടങ്ങാനിരിക്കെ സംഭവം തെറ്റെന്നോ ശരിയെന്നോ പറയുന്നില്ല. ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു.
സ്പീക്കറുടെ കസേര തള്ളിയിട്ടത് അബദ്ധമായി പോയെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍ എംഎല്‍എ ഇന്നലെ സമൂഹമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. വിവാദമായ അധ്യാപക ദിന പോസ്റ്റിനു താഴെ വന്ന കമന്റിനു മറുപടിയായാണ് ജലീലിന്റെ കമന്റ്. ‘‘ഞാന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലേ. വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ’’ എന്നായിരുന്നു ജലീലിന്റെ മറുപടി.