ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ റാം മാധവ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അജിത് കുമാർ സന്ദർശിച്ചത്.

തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ റാം മാധവ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അജിത് കുമാർ സന്ദർശിച്ചത്. ആർഎസ്എസ് സമ്പർക് പ്രമുഖ് കൈമനം ജയകുമാറാണ് അജിത് കുമാറിനെ കൂട്ടിക്കൊണ്ടു പോയതെന്നാണു വിവരം.
2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിനു പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.