‘നമസ്തേ വിജയൻജി’: മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി അബിന്‍ വര്‍ക്കി
തിരുവനന്തപുരം ∙ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ആര്‍എസ്എസ് നേതൃത്വവുമായി പലവട്ടം രഹസ്യചര്‍ച്ച നടത്തിയെന്ന ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. 2014ൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരായി പിണറായി ഫെയ്സ്ബുക്കിലിട്ട

തിരുവനന്തപുരം ∙ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ആര്‍എസ്എസ് നേതൃത്വവുമായി പലവട്ടം രഹസ്യചര്‍ച്ച നടത്തിയെന്ന ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. 2014ൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരായി പിണറായി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് അബിന്റെ വിമർശനം.
‘നമസ്തേ വിജയൻജി’ എന്ന കുറിപ്പോടെയാണു പിണറായിയുടെ പോസ്റ്റ് അബിൻ പങ്കുവച്ചത്. ‘‘ബിജെപിക്കു മുന്നില്‍ വിനീതദാസനായി നില്‍ക്കുന്ന രമേശ് ചെന്നിത്തല എന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനം’’ എന്നാണ് 2014 സെപ്റ്റംബർ 30ന് പിണറായി വിജയന്‍ കുറിച്ചത്. ആര്‍എസ്എസ് നേതൃത്വത്തെ കണ്ടെന്ന് അജിത് കുമാർ സ്ഥീരികരിച്ചതോടെ പ്രതിസന്ധിയിലായിട്ടും മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണു മുഖ്യമന്ത്രിയുടേത്. ആരോപണത്തിനു പിന്നാലെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിലാണു കലാശിച്ചത്. പ്രവർത്തകരും പൊലീസുമായുണ്ടായ സംഘർഷത്തിൽ അബിൻ വർക്കിയുടെ തലയ്ക്കു പരുക്കേറ്റിരുന്നു.