യുഎസിൽ രാഹുലിന് ഊഷ്മള സ്വീകരണം; പ്രതിപക്ഷ നേതാവായശേഷം ആദ്യ അമേരിക്കൻ യാത്ര
വാഷിങ്ടൻ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൂന്നു ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി അമേരിക്കയിലെത്തുന്നത്. ഡാലസ്, ടെക്സസ്, വാഷിങ്ടന്‍ എന്നിവിടങ്ങളിലാണ് സന്ദർശനം.

ഇന്ത്യൻ ഓവര്‍സീസ് കോൺഗ്രസ് പ്രതിനിധികൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. ഊഷ്മള സ്വീകരണത്തിന് രാഹുൽ നന്ദി പറഞ്ഞു. സന്ദർശനത്തിനിടെ നടക്കുന്ന ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഉപകരിക്കുമെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ടെക്സസ് സർവകലാശാലയിലെ വിദ്യാർഥികളുമായി രാഹുൽ സംവദിക്കും.
ഇന്ത്യൻ നയതന്ത്രവിദഗ്ധർ, ബിസിനസുകാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ധർ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലുള്ളവരുമായി രാഹുൽ ആശയവിനിമയം നടത്തുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിത്രോദ പറഞ്ഞു.