കുടിവെള്ളമില്ലാതെ വലഞ്ഞ് തലസ്ഥാനവാസികൾ, നാലുദിവസത്തെ കാത്തിരിപ്പ് : ചിത്രങ്ങൾ
തിരുവനന്തപുരം ∙ നാലുദിവസം കുടിവെള്ളമില്ലാതെ നരകയാതന അനുഭവിച്ച തലസ്ഥാനത്തെ ജനങ്ങൾക്ക് ഒടുവിൽ ആശ്വാസം. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ രാത്രി പത്തോടെ തിരുവനന്തപുരം നഗരത്തിൽ പമ്പിങ് പുനഃരാരംഭിച്ചു. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റി

തിരുവനന്തപുരം ∙ നാലുദിവസം കുടിവെള്ളമില്ലാതെ നരകയാതന അനുഭവിച്ച തലസ്ഥാനത്തെ ജനങ്ങൾക്ക് ഒടുവിൽ ആശ്വാസം. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ രാത്രി പത്തോടെ തിരുവനന്തപുരം നഗരത്തിൽ പമ്പിങ് പുനഃരാരംഭിച്ചു.
തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചതോടെയാണു നഗരത്തിൽ കുടിവെള്ളം കിട്ടാതായത്. നാൽപതിലേറെ വാർഡുകളിൽ ജലവിതരണം മുടങ്ങിയതോടെ ലക്ഷക്കണക്കിനു പേർ പ്രയാസത്തിലായി. റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടി 5, 6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ പ്രവൃത്തി നീണ്ടതോടെ ശുദ്ധജലം കിട്ടാതെ ജനം വലഞ്ഞു. പകരം സംവിധാനമൊരുക്കുന്നതിൽ ജല അതോറിറ്റി അലംഭാവം കാട്ടിയതാണു പ്രശ്നം രൂക്ഷമാകാൻ കാരണം. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നത്. മന്ത്രി പറഞ്ഞ സമയത്തും വെള്ളം കിട്ടാതായതോടെ നാട്ടുകാർ പൊട്ടിത്തെറിച്ചു. ജില്ലാ കലക്ടറുടെ ഫെയ്സ്ബുക് പേജിലടക്കം പ്രതിഷേധ കമന്റുകൾ നിറഞ്ഞു.