പഞ്ചാബിൽ എഎപി നേതാവിനെ അജ്ഞാതർ വെടിവച്ചു കൊന്നു; പ്രതികൾക്കായി തിരച്ചിൽ
ചണ്ഡിഗഢ്∙ പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു. എഎപി കർഷക സംഘടനയുടെ പ്രസിഡന്റായ തർലോചൻ സിങ് (ഡിസി–56) ആണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഖന്ന മേഖലയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഇകോലാഹ ഗ്രാമത്തിൽ നിന്നുള്ള തർലോചൻ ഫാമിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് റോഡരികിൽ കിടന്ന തർലോചനെ അദ്ദേഹത്തിന്റെ മകനാണ് പ്രദേശവാസികളുടെ സഹായത്തോടെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇദ്ദേഹം മരിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് സൂപ്രണ്ട് സൗരവ് ജിൻഡാൽ പറഞ്ഞു.