‘അവർ ചെയ്തോട്ടെ, നമ്മൾ ചെയ്താൽ ചിലപ്പോൾ പൊട്ടി പോകും’; ഇത്തവണ മൈക്കിനോട് ഇടയാതെ മുഖ്യമന്ത്രി
തിരുവനന്തപുരം∙ വേദിയിൽ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പ്രശ്നം. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിലാണ് പിണറായിയും മൈക്കുമായുള്ള പ്രശ്നം വീണ്ടും ഉണ്ടായത്. പ്രസംഗം തുടങ്ങാനെത്തിയപ്പോൾ മൈക്കിന്റെ ഉയരക്കൂടുതൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പ്രസംഗത്തിനായി സ്റ്റേജിലെത്തിയ മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്ററെ വേദിയിലേക്ക് വിളിച്ചു.

മൈക്കിന്റെ ആൾ ഇങ്ങോട്ട് വന്നാൽ നല്ലതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഓടിയെത്തിയത് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി. ‘‘അവർ ചെയ്തോട്ടെ, നമ്മൾ ചെയ്താൽ ചിലപ്പോൾ പൊട്ടി പോകും’’ എന്നായിരുന്നു ചിരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മറുപടി.
പിന്നാലെ ഓപ്പറേറ്റർ സ്റ്റേജിലെത്തിയപ്പോൾ മൈക്കിന്റെ ദിശ ലേശം മാറണമെന്ന് പിണറായിയുടെ നിർദേശം. പിന്നാലെ സദസിലും വേദിയിലും കൂട്ടിച്ചിരി. ‘‘ശരിയായി, ശരിയായി’’ എന്ന് മുഖ്യമന്ത്രി. നേരത്തെ മൈക്ക് പ്രശ്നം വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.