കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും എഡിജിപി എം.ആർ.അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഘടകകക്ഷികള്‍ എൽഡിഎഫ് യോഗത്തിൽ അതിശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ഉടനെ നടപടി വേണ്ടെന്നാ‌യിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും എഡിജിപി എം.ആർ.അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഘടകകക്ഷികള്‍ എൽഡിഎഫ് യോഗത്തിൽ അതിശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ഉടനെ നടപടി വേണ്ടെന്നാ‌യിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കൂടിക്കാഴ്ച സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ആരോപണങ്ങൾ എല്ലാം അന്വേഷിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. അന്വേഷണം തീരുംവരെ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.

സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി എഡിജിപിയെ പ്രതിരോധിച്ചത്. എഡിജിപിയെ മാറ്റാന്‍ നടപടിക്രമങ്ങള്‍ ഉണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് ചര്‍ച്ച ചെയ്യണമെന്ന് ആര്‍ജെഡി എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടതായി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് യോഗത്തിനുശേഷം പ്രതികരിച്ചു. വിഷയം യോഗത്തിന്റെ അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല. താന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ചര്‍ച്ച നടത്തിയതെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഇതോടെ സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ അവരുടെ നിലപാട് അറിയിച്ചു. തുടര്‍ന്ന് ഈ രാഷ്ട്രീയ വിഷയം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് അതിന് എതിരായി പറയാന്‍ കഴിയില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. 

ADVERTISEMENT

സമീപകാല സംഭവങ്ങളില്‍ ഏറ്റവും പ്രധാനം എഡിജിപി ആര്‍എസ്എസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതാണ്. കേരളത്തില്‍ ആര്‍എസ്എസിന്റെ വലിയ സൂക്ഷ്മമായ വളര്‍ച്ചയാണ് സംഭവിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് ഒരു വോട്ട് കിട്ടി. ഒരു എംഎല്‍എയുടെ വോട്ട് എങ്ങനെയാണ് അവര്‍ക്ക് കിട്ടിയത്. ബിജെപിയുടെ വോട്ട് 19 ശതമാനമായി മാറിയെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി എന്‍സിപിയും ആര്‍ജെഡിയും അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മുന്നണി യോഗത്തിനു മുൻപായി സിപിഎം–സിപിഐ നേതാക്കൾ ആശയവിനിമയം നടത്തി. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ഗൗരവതരമെന്ന് എന്‍സിപി അധ്യക്ഷന്‍ പി.സി.ചാക്കോ പറഞ്ഞു. ക്രമസമാധാന ചുമതലയില്‍നിന്ന് എഡിജിപിയെ മാറ്റണമെന്ന് ആര്‍ജെഡിയും ആവശ്യപ്പെട്ടു. നിലപാട് എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നാ​ണ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞത്. ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്ക് യോജിച്ചതല്ല. ക്രമസമാധാന ചുമതലയിൽനിന്ന് എം.ആർ.അജിത് കുമാറിനെ മാറ്റണമെന്നും വർഗീസ് ജോർജ് വ്യക്തമാക്കിയിരുന്നു.

English Summary:

Pinarayi Vijayan Backs ADGP Ajith Kumar Amidst RSS Meeting Controversy