തിരുവനന്തപുരം∙ ഓണത്തിന് കേരളത്തിലെ വീട്ടുമുറ്റങ്ങളിലും ഓഫിസുകളിലും നിറച്ചാര്‍ത്തേകി പൂക്കളങ്ങള്‍ നിറയുമ്പോള്‍ മനസ്സും പോക്കറ്റും നിറയുന്നത് അങ്ങ് തമിഴ്‌നാട്ടില്‍ ഉള്ളവര്‍ക്കാണ്.

തിരുവനന്തപുരം∙ ഓണത്തിന് കേരളത്തിലെ വീട്ടുമുറ്റങ്ങളിലും ഓഫിസുകളിലും നിറച്ചാര്‍ത്തേകി പൂക്കളങ്ങള്‍ നിറയുമ്പോള്‍ മനസ്സും പോക്കറ്റും നിറയുന്നത് അങ്ങ് തമിഴ്‌നാട്ടില്‍ ഉള്ളവര്‍ക്കാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഓണത്തിന് കേരളത്തിലെ വീട്ടുമുറ്റങ്ങളിലും ഓഫിസുകളിലും നിറച്ചാര്‍ത്തേകി പൂക്കളങ്ങള്‍ നിറയുമ്പോള്‍ മനസ്സും പോക്കറ്റും നിറയുന്നത് അങ്ങ് തമിഴ്‌നാട്ടില്‍ ഉള്ളവര്‍ക്കാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഓണത്തിന് കേരളത്തിലെ വീട്ടുമുറ്റങ്ങളിലും ഓഫിസുകളിലും നിറച്ചാര്‍ത്തേകി പൂക്കളങ്ങള്‍ നിറയുമ്പോള്‍ മനസ്സും പോക്കറ്റും നിറയുന്നത് അങ്ങ് തമിഴ്‌നാട്ടില്‍ ഉള്ളവര്‍ക്കാണ്. നമ്മുടെ നാട് ഓണം ആഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും ഏറെ മുന്‍പ് തന്നെ തമിഴ്‌നാട്ടില്‍ അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടാകും. തമിഴ്‌നാട്ടിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ പൂക്കള്‍ വിരിയുമ്പോള്‍ കേരളം അവിടേയ്‌ക്കെത്തും. പത്തു ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍നിന്ന് 40-50 കോടി രൂപയുടെ പൂക്കള്‍ കേരളത്തില്‍ എത്തുമെന്നാണ് കണക്ക്. ഇപ്പോള്‍ കേരളത്തിലും പൂ കൃഷി വ്യാപകമായതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള വരവിന് കുറവുണ്ടായിട്ടുണ്ട്. 

നമുക്ക് ഏറെ അടുത്തുള്ള തോവാള മാര്‍ക്കറ്റില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ ഇവിടേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെ വിവിധ കൃഷിയിടങ്ങളില്‍നിന്നും മറ്റു മാര്‍ക്കറ്റുകളില്‍നിന്നും തോവാളയിലേക്കു പൂക്കള്‍ ഒഴുകും. മുല്ലപ്പൂ ആണ് ഇവിടെ പ്രധാനം. തോവാളയിലും സമീപ പ്രദേശങ്ങളായ ചെമ്പകരാമന്‍പുതൂര്‍, കുമാരപുരം, പഴവൂര്‍, പണക്കുടി എന്നിവിടങ്ങളിലാണ് മുല്ല, പിച്ചി കൃഷിയുള്ളത്. സേലം, മധുര, ഡിണ്ടിഗലിലെ നിലക്കോട്ട, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് റോസ്, മുല്ല എന്നിവ വരുന്നത്.

തോവാള മാർക്കറ്റിൽ നിന്നുള്ള ദൃശ്യം. ചിത്രം: എ.സി.പിള്ള/ മനോരമ
ADVERTISEMENT

അത്തം മുതല്‍ തിരുവോണം വരെയുള്ള 10 ദിവസങ്ങള്‍ തോവാള തിരക്കിലാകും. ഇക്കുറി അത്തത്തിന്റെ തലേന്ന് കേരളത്തില്‍നിന്ന് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ തോവാളയില്‍ പൂ വാങ്ങാന്‍ എത്തിയിരുന്നു. വിനായകചതുര്‍ഥി ദിനത്തിലും ഏറ്റവും അധികം വിവാഹങ്ങള്‍ നടന്ന സെപ്റ്റംബര്‍ 7 ഞായറാഴ്ചയും പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറി. ഇക്കുറി മീനം, മേടം മാസങ്ങളില്‍ പൂക്കള്‍ക്ക് ഉയര്‍ന്ന വിലയായിരുന്നു. ഉല്‍പാദനം കുറഞ്ഞതിനെത്തുടര്‍ന്ന് പൂക്കളുടെ വരവ് കുറവായിരുന്നു.

തോവാള മാർക്കറ്റിൽ നിന്നുള്ള ദൃശ്യം. ചിത്രം: എ.സി.പിള്ള/ മനോരമ

ഉല്‍പാദനം കൂടിയതിനാല്‍ ധാരാളം പൂക്കള്‍ മാര്‍ക്കറ്റില്‍ എത്താറുണ്ടെന്നും അതിനാല്‍ വിലയില്‍ വലിയ വര്‍ധന ഉണ്ടായിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു.  മുല്ലപ്പൂ കിലോ 700 രൂപ, പിച്ചി - 600 രൂപ. ക്രേന്തി മഞ്ഞ ഒരു കിലോ - 35 രൂപ, ക്രേന്തി ഓറഞ്ച് 45, ജമന്തി മഞ്ഞ - 150, ജമന്തി വെള്ള - 200, വാടാമല്ലി - 150, അരളി പിങ്ക് -80, അരളി വെള്ള -250, അരളി ചുവപ്പ് 250 രൂപ എന്നിങ്ങനെയാണ് വില.

തോവാള മാർക്കറ്റിൽ നിന്നുള്ള ദൃശ്യം. ചിത്രം: എ.സി.പിള്ള/ മനോരമ
ADVERTISEMENT

തോവാളയ്ക്കു പുറമേ ഹൊസൂര്‍, കൃഷ്ണഗിരി (റോസ, ജമന്തി), സേലം (അരളി ചുവന്നതും വെള്ളയും), നീലഗിരി (റോസ, ജമന്തി) കോയമ്പത്തൂര്‍ (ചെമ്പരത്തി, ബന്ദി, റോസ), ഡിണ്ടിഗല്‍ (റോസ, ജമന്തി, വാടാമുല്ല, അരളി), മധുര (ബന്ദി, ജമന്തി, വാടാമുല്ല), തേനി (വാടാമുല്ല, അരളി, പനീര്‍ റോസ്, ബന്ദി), ശങ്കരന്‍ കോവില്‍ (മുല്ലപ്പൂര്‍, വാടാമുല്ല, ബന്ദി), തെങ്കാശി (വാടാമുല്ല, അരളി, ജമന്തി) എന്നിവിടങ്ങളില്‍നിന്നാണ് കൂടുതലായി പൂക്കള്‍ കേരളത്തിലേക്ക് എത്തുന്നത്. 

ചിത്രം: മനോരമ

ചിന്ന തോവാളയിലും പൂക്കാലം

നെയ്യാറ്റിന്‍കരയിലെ 'ചിന്ന തോവാള' എന്നറിയപ്പെടുന്ന കാഞ്ഞിരംകുളത്തെ പൂക്കളുടെ വിപണിയും ഉണര്‍ന്നു. തോവാളയിലെ വിലയ്ക്കാണ് അല്ലെങ്കില്‍ അതിനെക്കാള്‍ കുറഞ്ഞ വിലയിലാണു കാഞ്ഞിരംകുളത്ത് പൂക്കള്‍ ലഭിക്കുക. ഇതറിയാവുന്നവരാണ് പൂക്കള്‍ക്കായി 'ചിന്ന തോവാള' തേടിയെത്തുന്നത്. മഞ്ഞ നിറത്തിലുള്ള ജമന്തിക്ക് (ക്രേന്തി) കിലോഗ്രാമിന് 30 രൂപയാണ് ഇവിടെ. തോവളയിലെ വിലയും ഇതു തന്നെ. ചുവന്ന ജമന്തിക്ക് 50 രൂപ. (40 - 50 രൂപ ആണ് തോവളയിലെ റേറ്റ്. വെള്ള അരളിക്ക് കാഞ്ഞിരംകുളത്ത് (180 രൂപ) തോവളയിലെ വിലയെക്കാള്‍ 120 രൂപ കുറവാണ് ( തോവാളയില്‍ അരളി വില 300 രൂപ). താമരപ്പൂവിന് ഇവിടെ 7 മുതല്‍ 10 രൂപ വരെ ഈടാക്കുന്നുണ്ട്. അവിടെ 4 മുതല്‍ 7 രൂപ വരെയാണ് വില. തോവാള, ബെംഗളൂരു, സേലം, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കാഞ്ഞിരംകുളത്തു പൂക്കള്‍ എത്തുന്നത്.

English Summary:

Blooming Business: How Tamil Nadu's Flower Markets Thrive During Kerala's Onam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT