കോഴിക്കോട്∙ ആര്‍എസ്എസ് നേതാക്കളെ എഡിജിപി എം.ആര്‍.അജിത്കുമാര്‍ സന്ദര്‍ശിച്ചതിനെതിരായ ചര്‍ച്ചയെ നിശിതമായി വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ‘‘രാഷ്ട്രീയത്തിൽ അയിത്തം കുറ്റകരമാണ്. കാണാൻ പാടില്ല, തൊടാൻ പാടില്ല എന്നതാണ് കേരളത്തിൽ ഇപ്പോഴത്തെ ചർച്ച. ഈ ചർച്ചകൾ ചിലരെ രണ്ടാംതരം പൗരന്മാരാക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരെയാണു കബളിപ്പിക്കാൻ ശ്രമിക്കുന്നത്?’’ – അദ്ദേഹം ചോദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഇത്തരം ചർച്ചകൾ കേരളത്തിൽ മാത്രമാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറയെയാണ് ഇതെല്ലാം തകർക്കുന്നത്. ഗവർണർക്ക് ഇതൊന്നും പറയാൻ പാടില്ല എന്നറിയാം. എങ്കിലും പറഞ്ഞുപോവുകയാണ്. ജനങ്ങളുടെ രാഷ്ട്രീയമാണ് ഞാൻ പറയുന്നത്. കക്ഷിരാഷ്ട്രീയമല്ല. കേരളത്തിന്‍റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരെയാണു കബളിപ്പിക്കുന്നത്. ആര്‍എസ്എസിന് പബ്ലിസിറ്റി ആവശ്യമില്ല. അവിടെ ഹൃദയങ്ങള്‍ തമ്മിലാണ് ബന്ധപ്പെടുന്നത്. രാഷ്ട്രീയ വിശദീകരണ യോഗം നടക്കാത്തതും അതുകൊണ്ടാണ്.  

ADVERTISEMENT

മുഖ്യമന്ത്രി കേരളത്തിലെ തിരഞ്ഞെടുപ്പ് സഖ്യങ്ങൾ ഓർമിക്കണം. 1980ലെ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് കൺവീനർ ചെർക്കളം അബ്ദുല്ലയാണ്. 77ൽ ആർഎസ്എസ് നിരോധനം പിൻവലിക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ അതിനെ പിന്തുണച്ചവരാണ് ഇന്നു തൊട്ടുകൂടാ, തീണ്ടിക്കൂടാ എന്നു പറയുന്നത്. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് കപട നാടകമാണ്’’ – അദ്ദേഹം കൂട്ടിച്ചേർത്തു. 

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടി പങ്കെടുത്ത പി.പി.മുകുന്ദൻ അനുസ്മരണ വേദിയിലായിരുന്നു ഗോവ ഗവർണർ ശ്രീധരൻ പിള്ളയുടെ പ്രസംഗം.

English Summary:

Goa Governor Condemns Political Untouchability in Kerala