തിരുവനന്തപുരം∙ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരില്‍നിന്ന് അഞ്ച് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഇതു സംബന്ധിച്ച് ഇന്നലെ ഇറക്കിയ സര്‍ക്കുലര്‍ എംഡി മരവിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഓണക്കാലത്ത് ഒറ്റ ഗഡുവായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതിനു തൊട്ടുപിന്നാലെ അസമയത്ത് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയതിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എംഡി പ്രമോജ് ശങ്കറിനോടു മന്ത്രി നിര്‍ദേശിച്ചു.

ADVERTISEMENT

ശമ്പളം കൃത്യമായി ലഭിക്കാതിരിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്കു പണം പിടിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ജീവനക്കാര്‍ അഞ്ചു ദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കണമെന്നായിരുന്നു ഇന്നലെ ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം. ജീവനക്കാരില്‍നിന്ന് സമ്മതപത്രം ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

English Summary:

Minister Ganesh Kumar Revokes KSRTC Salary Deduction Order Amid Criticism