ഡോക്ടർ മുതൽ ഡ്രൈവർ വരെ എല്ലാവരും സ്ത്രീകൾ; ഇത് കോഴിക്കോടൻ സ്റ്റൈൽ പിങ്ക് പാലിയേറ്റീവ്
കോഴിക്കോട് ∙ കരുതലിനും കരുണയ്ക്കും നിറമുണ്ടോ? ഉണ്ടെങ്കിൽ അതു പിങ്കായിരിക്കുമെന്നു സാക്ഷ്യം പറയും പിങ്ക് പാലിയേറ്റീവിലെ പ്രവർത്തകരെ ഒരു വട്ടമെങ്കിലും പരിചയപ്പെട്ടിട്ടുള്ള ആരും. കോഴിക്കോട്ടെ പിങ്ക് പാലിയേറ്റീവിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് – ഡോക്ടർ മുതൽ ആംബുലൻസ് ഡ്രൈവർ വരെ എല്ലാവരും സ്ത്രീകളാണ്.

കോഴിക്കോട് ∙ കരുതലിനും കരുണയ്ക്കും നിറമുണ്ടോ? ഉണ്ടെങ്കിൽ അതു പിങ്കായിരിക്കുമെന്നു സാക്ഷ്യം പറയും പിങ്ക് പാലിയേറ്റീവിലെ പ്രവർത്തകരെ ഒരു വട്ടമെങ്കിലും പരിചയപ്പെട്ടിട്ടുള്ള ആരും. കോഴിക്കോട്ടെ പിങ്ക് പാലിയേറ്റീവിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് – ഡോക്ടർ മുതൽ ആംബുലൻസ് ഡ്രൈവർ വരെ എല്ലാവരും സ്ത്രീകളാണ്. സ്ത്രീകൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പരിചരണം നൽകാനാണ് സുലൈമാൻ സേട്ട് സെന്റർ ട്രസ്റ്റ് കോഴിക്കോട് സിറ്റി ചാപ്റ്റർ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കുറ്റിച്ചിറ ആസ്ഥാനമായി പിങ്ക് പാലിയേറ്റീവ് ആരംഭിച്ചത്. സ്ത്രീകളെയും കുട്ടികളെയും പരിചരിക്കാൻ സ്ത്രീകൾ മാത്രമുള്ള പാലിയേറ്റീവ് സെന്റർ കേരളത്തിൽത്തന്നെ ആദ്യമാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. വീട്ടിൽ കിടപ്പിലായ സ്ത്രീകളും കുട്ടികളും കൂടുതൽ സ്വകാര്യതയും പരിചരണവും പ്രതീക്ഷിക്കുന്നവരാണ്. സ്ത്രീകൾ മാത്രമുള്ള പാലിയേറ്റീവ് പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ അവർക്കു വലിയ ആശ്വാസമാണ്. അതിനാലാണ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഇത്തരം ഒരു പാലിയേറ്റീവ് സംഘം രൂപീകരിച്ചത്. ഈ മാസം ഒൻപതിനാണ് പ്രവർത്തനം ആരംഭിച്ചത്.
ഡോക്ടർ, നഴ്സ്, ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ 25 പേരാണ് പിങ്ക് പാലിയേറ്റീവിലുള്ളത്. ഞായർ, െവള്ളി ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും സേവനം നൽകും. യൂറിനൽ ട്യൂബ് മാറ്റൽ, മൂക്കിലൂടെ ഭക്ഷണം കൊടുക്കൽ, ഫിസിയോ തെറാപ്പി തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ചെയ്യുന്നുണ്ട്. ഒരു ദിവസം അഞ്ചു മുതൽ ഏഴു വരെ വീടുകളിൽ പോകും. നിലവിൽ കോഴിക്കോട് കോർപറേഷൻ പരിധിയിലാണ് പ്രവർത്തനം. തുടക്കത്തിൽ 9.30 മുതൽ 1.30 വരെയാണ് പ്രവർത്തന സമയം. മൂന്നു വൊളന്റിയർമാർ, ഡോക്ടർ, നഴ്സ്, ഡ്രൈവർ എന്നിവരാണ് ഒരു ദിവസം പോകുന്നത്. വൊളന്റിയർമാരായ 25 പേർ മാറിമാറിയാണ് ഓരോ ദിവസവും പോകുന്നത്. ഡോക്ടർ, നഴ്സ് എന്നിവരെ ശമ്പളം നൽകിയാണ് നിയമിച്ചത്. വൊളന്റിയർമാരിൽ രണ്ടു പേർക്ക് ഡ്രൈവിങ് അറിയാം. പലരും മുൻപ് പാലിയേറ്റീവ് കെയർ യൂണിറ്റുകളിൽ പ്രവർത്തിച്ചു പരിചയമുള്ളവരാണ്. മാത്രമല്ല, ഐപിഎം (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ) പരിശീലനം ഉൾപ്പെടെ നൽകുന്നുമുണ്ട്. പിങ്ക് യൂണിഫോം ധരിച്ചാണ് വീടുകളിൽ പോകുന്നത്. മെഡിക്കൽ കോളജിൽ എത്തുന്ന അജ്ഞാത മൃതദേഹങ്ങളെ കുളിപ്പിക്കുന്നതിനും പിങ്ക് പാലിയേറ്റീവ് അംഗങ്ങൾ പോകുന്നുണ്ട്. ആംബുലൻസ് കൂടാതെ പിങ്ക് പാലിയേറ്റീവിന് സ്കൂട്ടറുമുണ്ട്.
വോക്കിങ് സ്റ്റിക്, വാട്ടർ ബെഡ്, എയർ ബെഡ് തുടങ്ങിയ ഉപകരണങ്ങൾ പാലിയേറ്റീവ് യൂണിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. എന്നാൽ സാമ്പത്തികമായി മെച്ചപ്പെട്ടവരിൽനിന്ന് ചെറിയ തുക ഈടാക്കും. ഹോം ഫിസിയോ തെറാപ്പിക്ക് 200 രൂപയാണ് സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരിൽ നിന്ന് വാങ്ങുന്നത്. ഒരു വർഷം 7.5 ലക്ഷം രൂപയാണ് ചെലവു വരുന്നത്. സംഭാവനകളിലൂടെയാണ് പണം കണ്ടെത്തുന്നത്. പിങ്ക് പാലിയേറ്റീവ് എന്ന ആശയത്തിന് വലിയ പിന്തുണയാണ് സമൂഹത്തിൽനിന്നു ലഭിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. വനിതാ വേദി പ്രസിഡന്റ് അസ്മിത നിസാർ, സെക്രട്ടറി വി.പി. വഹീദ, ട്രഷറർ ടി. റൈദത്ത്, പാലിയേറ്റീവ് കെയർ നോഡൽ ഓഫിസർ എം.സി.റംസി ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.