സുഹൃത്തുക്കളെ കാണാൻ പോകവേ ട്രെയിനിൽനിന്ന് വീണു; ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു∙ ട്രെയിനിൽനിന്നു വീണു പരുക്കേറ്റ മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാർ പട്ടംകോളനി തൂക്കുപാലം എംജി മന്ദിരത്തിൽ റിട്ട.പോസ്റ്റ്മാസ്റ്റർ ജി.സുനിലിന്റെ മകൻ ദേവനന്ദൻ (24) ആണ് മരിച്ചത്.

ബെംഗളൂരു∙ ട്രെയിനിൽനിന്നു വീണു പരുക്കേറ്റ മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാർ പട്ടംകോളനി തൂക്കുപാലം എംജി മന്ദിരത്തിൽ റിട്ട.പോസ്റ്റ്മാസ്റ്റർ ജി.സുനിലിന്റെ മകൻ ദേവനന്ദൻ (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ബെംഗളൂരു സോലദേവനഹള്ളിക്കും ചിക്കബാനവാരക്കും ഇടയിലാണ് സംഭവം. ബെംഗളൂരുവിലെ സുഹൃത്തുക്കളെ കാണാനായി മജസ്റ്റിക്കിൽനിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ഗുരുതരമായി പരുക്കേറ്റ ദേവനന്ദനെ ആദ്യം ഹെസറഘട്ട റോഡിലെ സപ്തഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് ഹെബ്ബാൾ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ആലുവ യുസി കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ദേവനനന്ദൻ സിവിൽ സർവീസ് പരിശീലനത്തിനുള്ള തയാറെടുപ്പിലായിരുന്നു.
മൃതദേഹം ശിവാജിനഗർ ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ തൂക്കുപാലത്തെ വീട്ടുവളപ്പിൽ. മാതാവ്: അനിതകുമാരി (പ്രധാന അധ്യാപിക, മണ്ണൂർ എൻഎസ്എസ് ഹൈസ്കൂൾ), സഹോദരി: ഡോ.ദേവി സുനിൽ (ജർമനി).