കൊല്ലം ∙ മൈനാഗപ്പള്ളി ആനൂർകാവിൽ, ഇടിച്ചു വീഴ്ത്തിയ കാർ വീണ്ടും ദേഹത്തു കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അജ്മലിനെതിരെയുള്ളത് മനഃപൂർവമുള്ള നരഹത്യാക്കുറ്റം. ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെയും പ്രതി ചേർക്കുമെന്നാണു വിവരം. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള ഇവരുടെ രക്ത സാംപിൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രക്തപരിശോധനാ ഫലം വന്നതിനു ശേഷമാകും തുടർനടപടികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സുഹൃത്തിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമെന്നു ഭയന്നാണ് വാഹനവുമായി പോയതെന്നാണ് പ്രതിയുടെ മൊഴി. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാര്‍. ഇതിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരുന്നെന്നാണ് വിവരം. ലഹരിവസ്തു വിറ്റതിന് അജ്മലിനെതിരെ മുൻപു കേസുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ സോക്ടറാണ് ശ്രീക്കുട്ടി. അവിടെവച്ചാണ് ഇവർ‌ പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. തന്റെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്നാണ് ശ്രീക്കുട്ടി പൊലീസിനു നൽകിയ മൊഴി.

ADVERTISEMENT

ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സ്കൂട്ടർ യാത്രികരായ സഹോദരിമാരെ അജ്മൽ ഓടിച്ച കാർ ഇടിച്ചുവീഴ്ത്തിയതും നിലത്തുവീണ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളുടെ (45) ദേഹത്തുകൂടി കയറ്റിയിറക്കിയതും. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന കുഞ്ഞുമോൾ രാത്രിയോടെയാണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ അവഗണിച്ചെന്നു നാട്ടുകാർ പറഞ്ഞിരുന്നു. സംഭവശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

English Summary:

Scooter Passenger Killed in Hit and Run, Driver Charged with Murder

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT