‘മുഖ്യമന്ത്രിയാകാൻ അതിയായ ആഗ്രഹം; എല്ലാവരുടെയും ആഗ്രഹം സഫലമാകണമെന്നില്ലല്ലോ’
മുംബൈ∙ മുഖ്യമന്ത്രിയാകാൻ തനിക്കും അതിയായ ആഗ്രഹമുണ്ടെന്ന് എൻസിപി ദേശീയ അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. ‘‘വോട്ട് ചെയ്യുന്ന എല്ലാവരും ആഗ്രഹിക്കുന്നത് അവരുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്നാണ്. അങ്ങനെ പറയുമ്പോൾ ഞാനും അതിൽ ഉൾപ്പെടും. എന്നാൽ മുഖ്യമന്ത്രിയാകാൻ ഭൂരിപക്ഷം വേണം. എല്ലാവരുടെയും ആഗ്രഹം സഫലമാകണമെന്നില്ലല്ലോ’’ – അജിത് പവാർ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് അജിത് പവാർ മൗനം വെടിയുന്നത്.

‘‘ആഗ്രഹങ്ങളും അഭിപ്രായങ്ങളും എല്ലാവർക്കുമുണ്ട്. വോട്ട് ചെയ്യാനുളള അവകാശം വോട്ടർമാരുടെ കൈകളിലാണ്. സംസ്ഥാന നിയമസഭയിൽ 288 അംഗങ്ങളെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അതിൽ ഭൂരിപക്ഷത്തിനു 145 സീറ്റുകളെങ്കിലും വേണം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും എൻസിപിയും ഉൾപ്പെടുന്ന സഖ്യം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ മത്സരിക്കും. ഇപ്പോൾ സഖ്യത്തെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വീണ്ടും ഭരണത്തിൽ എത്തിയതിനു ശേഷം മുഖ്യമന്ത്രിയെ സംബന്ധിച്ചുളള തീരുമാനം എല്ലാവരും ആലോചിച്ചു തീരുമാനിക്കും’’ – അജിത് പവാർ പറഞ്ഞു.
അജിത് പവാറിനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് സഖ്യത്തിനുള്ളിൽ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിനിടെയാണ് പവാർ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.