ആലപ്പുഴ∙ കുട്ടനാട് രാമങ്കരിയിൽ വീടാക്രമിച്ചു യുവതിയെ തട്ടിക്കൊണ്ടുപോയി. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. വേഴപ്ര പുതുപ്പറമ്പിൽ ബൈജു(37)വിനാണു തലയ്ക്കും പുറത്തും തോളിലും കൈയ്ക്കും വെട്ടേറ്റത്. ബൈജുവിന്റെ ഒരു വിരൽ അറ്റുപോയി. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ കുട്ടനാട് രാമങ്കരിയിൽ വീടാക്രമിച്ചു യുവതിയെ തട്ടിക്കൊണ്ടുപോയി. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. വേഴപ്ര പുതുപ്പറമ്പിൽ ബൈജു(37)വിനാണു തലയ്ക്കും പുറത്തും തോളിലും കൈയ്ക്കും വെട്ടേറ്റത്. ബൈജുവിന്റെ ഒരു വിരൽ അറ്റുപോയി. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയേയും തട്ടിക്കൊണ്ടുപോയ ആളെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആലപ്പുഴ ആര്യാട് സ്വദേശി സുബിനാണ് (35) ആക്രമണം നടത്തിയതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: ഭാര്യയാണെന്ന് സുബിന്‍ അവകാശപ്പെടുന്ന 30 വയസ്സുകാരിയായ വേഴപ്ര സ്വദേശിനി, സുബിന്റെ ഉപദ്രവം സഹിക്കാനാകാതെ മാസങ്ങളായി വേഴപ്രയിൽ സഹോദരിക്കൊപ്പം താമസിക്കുകയായിരുന്നു. സുബിൻ പല തവണ യുവതിയെ കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയിൽ സമീപവാസിയായ പുതുപ്പറമ്പിൽ ബൈജുവുമായി യുവതി സൗഹൃദത്തിലായി. 12 ദിവസം മുൻപ് ഒന്നിച്ചു താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതറിഞ്ഞു സുബിൻ ഇന്നലെ രാത്രി പാടശേഖരത്തിനു നടുവിലുള്ള ബൈജുവിന്റെ വീട്ടിൽ വെള്ളക്കെട്ടിലൂടെ എത്തി. 

ADVERTISEMENT

വീട്ടിലുണ്ടായിരുന്ന പാര ഉപയോഗിച്ച് അടുക്കളവാതിൽ കുത്തിത്തുറന്ന ശേഷം അവിടെയുണ്ടായിരുന്ന യുവതിയെ വെട്ടി. തടയാൻ ശ്രമിച്ചപ്പോഴാണു ബൈജുവിന്റെ വിരൽ അറ്റത്. തുടർന്നു സുബിൻ ബൈജുവിനെ പല തവണ വെട്ടിയ ശേഷം യുവതിയെ പാടത്തെ വെള്ളക്കെട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നീട് സുബിൻ യുവതിയുടെ സഹോദരിയുടെ വീട്ടിലെത്തി വടിവാൾ കാട്ടി വസ്ത്രം വാങ്ങുകയും യുവതിയെ അതു ധരിപ്പിച്ചു കൊണ്ടുപോകുകയും ചെയ്തു. നാട്ടുകാരും പൊലീസും തിരഞ്ഞെങ്കിലും യുവതിയെയും സുബിനെയും കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.

English Summary:

Woman Abducted, Man Brutally Attacked in Alappuzha House Invasion

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT