കോഴിക്കോട് മാമി തിരോധാന കേസ്: സുപ്രധാന മൊഴികൾ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസിൽ ഇന്ന് 4 പേരുടെ മൊഴിയെടുത്തു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് ഓഫിസിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലാണു മൊഴിയെടുത്തത്. നേരത്തെ കേസന്വേഷിച്ച സംഘം പരാമർശിച്ച പ്രധാന ആളുകളെയാണ് വീണ്ടും വിളിപ്പിച്ച് മൊഴിെയടുക്കുന്നത്. മാമിയുടെ ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. മാമിയെ കാണാതായി ഒരു വർഷം കഴിഞ്ഞിട്ടും അന്വേഷണം ഒന്നുമാകാതെ വന്നതോടെയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്

കോഴിക്കോട്∙ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസിൽ ഇന്ന് 4 പേരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് ഓഫിസിൽ വച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ കേസന്വേഷിച്ച സംഘം പരാമർശിച്ച പ്രധാന ആളുകളെയാണ് വീണ്ടും വിളിപ്പിച്ച് മൊഴിയെടുക്കുന്നത്. മാമിയുടെ ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. മാമിയെ കാണാതായി ഒരു വർഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താതെ വന്നതോടെയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.
മാമിയുടെ തിരോധാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും പങ്കുണ്ടെന്ന് പി.വി.അൻവർ എംഎൽഎ ആരോപിച്ചിരുന്നു. ആരോപണം ഉയർന്ന ശേഷം അന്വേഷണ വിവരങ്ങൾ എഡിജിപി വഴി തനിക്ക് അയയ്ക്കരുതെന്ന നിർദേശം കോഴിക്കോട് കമ്മിഷണർ ടി.നാരായണനും മലപ്പുറം എസ്പി പി.ശശിധരനും ലംഘിച്ചതിൽ ഡിജിപിക്ക് അതൃപ്തിയുണ്ട്.
ഇക്കാര്യത്തിൽ ഇരുവരോടും വിശദീകരണം തേടുമെന്നാണ് വിവരം. എന്നാൽ മാമിയുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടും നേരത്തെ എഡിജിപി അജിത്കുമാർ നിയോഗിച്ച 4 അംഗ സ്പെഷൽ സ്ക്വാഡ് അംഗങ്ങളിലെ എസ്ഐ ഉൾപ്പെടെ 3 പേരെ ഉൾപ്പെടുത്തിയാണ് ഇപ്പോഴും അന്വേഷണം തുടരുന്നതെന്നു ഒരു വിഭാഗം പറയുന്നു.