ജനാധിപത്യത്തെ കൂടുതൽ ഊർജ്ജസ്വലമാക്കുന്ന പ്രധാന ചുവടുവയ്പ്പ്: പ്രധാനമന്ത്രി മോദി
ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ റിപ്പോർട്ടിന് പച്ചക്കൊടി കാണിച്ച മന്ത്രിസഭാ തീരുമാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. ഈ

ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ റിപ്പോർട്ടിന് പച്ചക്കൊടി കാണിച്ച മന്ത്രിസഭാ തീരുമാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു.
ഈ ശ്രമത്തിന് നേതൃത്വം നൽകിയതിനും വിവിധ ആളുകളുമായി കൂടിയാലോചന നടത്തിയതിനും മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ അഭിനന്ദിക്കുന്നു. നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണിത്"– പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‍ഫോമിൽ കുറിച്ചു.
മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടാണ് റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ഇത്തരത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്റെ വാദം. പലപ്പോഴായി തിരഞ്ഞെടുപ്പു നടത്തുമ്പോൾ, ഓരോ ഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതു വികസന, ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.