ശ്രീനഗർ∙ ജമ്മു കശ്മീരിലെ ജനങ്ങൾ വർഷങ്ങളായി കാത്തിരുന്ന സമയം ആഗതമായി. മൂന്നുഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പോളിങ് പുരോഗമിക്കുന്നു. കശ്മീരിലെ പതിനാറും ജമ്മുവിലെ എട്ടും ഉൾപ്പെടെ 24 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ആദ്യഘട്ടത്തിൽ നടക്കുക. 23.27 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിൽ അതീവ സുരക്ഷയിലാണു വോട്ടെടുപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

219 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ മത്സരംഗത്തുള്ളത്. എൻസി–കോൺഗ്രസ് പാർട്ടികൾ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇത്തവണ ഒറ്റയ്ക്കൊറ്റയ്ക്കു ശക്തിപരീക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് പിഡിപിയും ബിജെപിയും. ഇവർക്കുപുറമേ നിരവധി പ്രാദേശിക പാർട്ടികളും സ്വതന്ത്രരും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു. 

ADVERTISEMENT

ആദ്യഘട്ടത്തിൽ വിധിയെഴുതുന്ന പ്രമുഖർ

കന്നിയങ്കത്തിനൊരുങ്ങുന്ന മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയ പ്രമുഖർ ജനവിധി തേടുന്നു. കുൽഗാം മണ്ഡലത്തിൽനിന്നാണ് തരിഗാമി മത്സരിക്കുന്നത്. പിഡിപിയിൽനിന്നു പീപ്പിൾസ് കോൺഫറൻസിലേക്കെത്തിയ നസിർ അഹമ്മദ് ലാവെയാണ് എതിരാളി. സ്വതന്ത്ര സ്ഥാനാർഥിയായ സയ്യർ റെഷിയും മണ്ഡലത്തിൽ മികച്ച മത്സരമാണ് കാഴ്ചവയ്ക്കുന്നത്. 

പ്രധാന സീറ്റായ പുൽവാമയിൽനിന്ന് ഇത്തവണ ജനവിധി തേടുന്ന സ്ഥാനാർഥികൾ രണ്ടുപേരും ഒരുമിച്ച് പിഡിപിയിൽ  പ്രവർത്തിച്ചിട്ടുള്ളവരാണ്. പിഡിപിയുടെ സ്ഥാനാർഥിയായ വഹീദ് ഉർ റഹ്മാൻ പര, എതിരാളിയായ നാഷനൽ കോൺഫറൻസ് നേതാവ് ഖലിൽ അഹമ്മദ് ബന്ധിനുവേണ്ടി ഒരുകാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വരെയിറങ്ങിയിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഖലിൽ പിഡിപി വിടുന്നതും നാഷനൽ കോൺഫറൻസിൽ അംഗത്വമെടുക്കുന്നതും. പുൽവാമായിൽനിന്നു മികച്ച മത്സരം കാഴ്ചവയ്ക്കുന്ന മറ്റൊരു സ്ഥാനാർഥി ഡോ.തലത് മജീദാണ്. സ്വതന്ത്രനായി മത്സരിക്കുന്ന ഇദ്ദേഹത്തിന് നിരോധിക്കപ്പെട്ട ജമാത്തെ ഇസ്‌ലാമിയുടെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ട്. 

ADVERTISEMENT

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങുന്ന മെഹ്ബുബ മുഫ്തിയുടെ മകൾ ഇൽത്തിജ മത്സരിക്കുന്നത് കുടുംബ സീറ്റെന്നു കേൾവികേട്ട ബിജ്ബെഹ്‌രയിൽനിന്നാണ്. നാഷനൽ കോൺഫറൻസ് നേതാവായ പ്രമുഖ നേതാവ് ബഷിർ വീരിയാണ് എതിരാളി. വീരി രണ്ടുതവണ ഇതിനുമുൻപ് ഇതേ സീറ്റിൽനിന്ന് ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 

എൻസി–കോൺഗ്രസ് സഖ്യം സൗഹൃദമത്സരം കാഴ്ചവയ്ക്കുന്ന മണ്ഡലമാണ് ആദ്യഘട്ടത്തിൽ ശ്രദ്ധേയമായ ദോഡ. ഇവിടെനിന്നു ജനവിധി തേടുന്ന നാഷനൽ കോൺഫറൻസ് സ്ഥാനാർഥി ഖാലിദ് നജിബ് സുഹർവാഡിയാണ്. കോൺഗ്രസിന്റെ ഷെയ്ഖ് റിയാസുമായാണ് സൗഹൃദമത്സരം. 2001–02 കാലയളവിൽ ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് സുഹർവാഡി. ജമ്മു കശ്മിർ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ഷെയ്ഖ് റിയാസ് സർപഞ്ചായാണ് രാഷ്ട്രീയം ആരംഭിക്കുന്നത്. രണ്ടുപേർക്കും നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ സൗഹൃദമത്സരമാണ് അരങ്ങേറുന്നതെങ്കിലും മത്സരം പൊടിപാറുമെന്ന കാര്യത്തിൽ സംശയമില്ല. 

ADVERTISEMENT

കോടിപതികളുടെ മത്സരം 

ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന സ്ഥാനാർഥികളിൽ പകുതിയിലേറെപ്പേരും കോടിപതികളാണ്. 13 സ്ഥാനാർഥികളുടെ ആസ്തി 10 കോടിക്കു മുകളിലാണ്. ഇത്തവണ ജനവിധി തേടുന്നവരിൽ ഏറ്റവും കൂടുതൽ കോടിപതികളുള്ളത് മെഹ്ബൂബ മുഫ്തിയുടെ പിഡിപിയിലാണ്. 21 സ്ഥാനാർഥികളിൽ 18 പേരും കോടിപതികൾ. അനന്ത്നാഗിൽനിന്ന് മത്സരിക്കുന്ന അബ്ദുൽ ഗഫാർ സോഫിക്ക് 66 കോടിയുടെ ആസ്തിയാണുള്ളത്. പിഡിപിയുടെതന്നെ ഇംതിയാസ് അഹമ്മദിന് 34 കോടിയുടെ ആസ്തിയുള്ളതായാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

English Summary:

First Phase of Jammu and Kashmir Elections Underway: Key Highlights and Security Measures