കോട്ടയം∙ സിനിമയിലുള്ളവർക്കു ഗുണം ചെയ്യുന്ന ഏതു സംഘടനയെയും സ്വാഗതം ചെയ്യുന്നുവെന്ന് താരസംഘടനയായ ‘അമ്മ’യുടെ മുൻ ഭാരവാഹി ജയൻ ചേർത്തല. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് സംഘടനയുമായി ബന്ധപ്പെട്ടവർ ക്യാംപസ് കാലം മുതൽ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച നേതാക്കളാണ്. അവർ ജനങ്ങളെ ദ്രോഹിക്കില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ സിനിമയിലുള്ളവർക്കു ഗുണം ചെയ്യുന്ന ഏതു സംഘടനയെയും സ്വാഗതം ചെയ്യുന്നുവെന്ന് താരസംഘടനയായ ‘അമ്മ’യുടെ മുൻ ഭാരവാഹി ജയൻ ചേർത്തല. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് സംഘടനയുമായി ബന്ധപ്പെട്ടവർ ക്യാംപസ് കാലം മുതൽ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച നേതാക്കളാണ്. അവർ ജനങ്ങളെ ദ്രോഹിക്കില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകരായ ആഷിഖ് അബു, അഞ്ജലി മേനോൻ എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിൽ പുതിയ സംഘടന വരുന്നതിനെ കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘എന്തുചെയ്താലും സിനിമാക്കാർക്ക് അതുകൊണ്ട് നല്ലതുണ്ടാകുമെങ്കിൽ ഞാൻ സ്വാഗതം ചെയ്യുന്നു. ഞാൻ അമ്മയുടെ ഭാരവാഹിയാകുന്നതു നല്ലതു ചെയ്യണമെന്ന ആഗ്രഹത്തോടെയാണ്. ആരെന്തു ‌സംഘടന തുടങ്ങിയാലും അതിനെ വിമർശിക്കാൻ പാടില്ലെന്നു ചിന്തിക്കുന്ന ആളാണ്. സംഘടന തുടങ്ങുന്നവരുടെ വാക്കുകളിൽനിന്നു നന്മ ഉദ്ദേശിച്ചാണ് അവർ അതു ചെയ്യുന്നതെന്നു വ്യക്തമാണ്. അവരെല്ലാം നമുക്കു ബഹുമാനമുള്ള ആളുകളാണ്.

ADVERTISEMENT

കോളജ് ക്യാംപസ് കാലം മുതൽ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച സഖാക്കളാണു പലരും. അവർക്കു ജനങ്ങൾക്കെതിരായി പ്രവർത്തിക്കാൻ സാധിക്കില്ല, കാരണം അവർ കമ്യൂണിസം ഉൾക്കൊണ്ടു ജീവിക്കുന്നവരാണ്. തെറ്റായി ഒന്നും ചെയ്യില്ല. അവരിൽ എനിക്കു വിശ്വാസമാണ്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്’’ – ജയൻ പറഞ്ഞു.

അമ്മയിൽ പിളർപ്പുണ്ടെന്നും ട്രേഡ് യൂണിയൻ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം പേർ രംഗത്തെത്തിയെന്നുമുള്ള വാദത്തോടും അദ്ദേഹം പ്രതികരിച്ചു. ‘‘അങ്ങനെ ഒരു ആവശ്യം അമ്മയിലെ ആരും ഉന്നയിച്ചിട്ടില്ല. ഒരാളുടെ പേരുപറഞ്ഞ് അയാൾ ഇങ്ങനെ ആവശ്യപ്പെട്ടു എന്നൊരു പ്രതികരണം പോകുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ വിളിച്ചിരുന്നു. എന്നാൽ ട്രേഡ് യൂണിയൻ എന്നല്ല ഉദ്ദേശിച്ചതെന്നും പറഞ്ഞുവന്നപ്പോൾ മാറിപ്പോയതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ADVERTISEMENT

ഒരുപാട് പ്രൊഡക്‌ഷൻ ചെയ്തു കലാകാരന്മാരെ സഹായിക്കുന്ന ഒരു കൺസോർഷ്യം വേണമെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ എഐടിയുസിയുടെ സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗമാണ്. അതുകൊണ്ട് ഒരു ട്രേഡ് യൂണിയന് അമ്മ ചെയ്യുന്ന പ്രവർത്തനം ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമായി അറിയാം. കൈനീട്ടം കൊടുക്കുന്നതും ചികിത്സാ സഹായം നൽകുന്നതും ക്ഷേമപ്രവർത്തനമാണ്. അത് ഒരിക്കലും ട്രേഡ് യൂണിയനു ചെയ്യാൻ സാധിക്കില്ല. ആവശ്യം ഉന്നയിച്ചവർ തെറ്റിദ്ധരിക്കപ്പെട്ടതാകാം. സത്യാവസ്ഥ അറിയില്ല’’ – ജയൻ പറഞ്ഞു. അമ്മ ഇത്തരം വാദങ്ങളെ ഗൗരവത്തിൽ കാണുന്നില്ലെന്നു വ്യക്തമാക്കിയ ജയൻ,  പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണു തീരുമാനമെന്നും അറിയിച്ചു.

അധികം വൈകാതെ അമ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ബൈലോ പ്രകാരം അടുത്ത ജനറൽ ബോഡിക്കുള്ളിൽ നടത്തിയാൽ മതി. പക്ഷേ, അത്ര നീട്ടിക്കൊണ്ടുപോകുന്നതു മര്യാദയല്ലാത്തതുകൊണ്ട് അതിനുമുൻപായി വൈകാതെ ഒരു സമയം കണ്ടെത്തും. തിരഞ്ഞെടുപ്പ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ആദ്യം അമ്മയിലെ അംഗങ്ങളെ അറിയിച്ചശേഷം മാധ്യമങ്ങളോടു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Jayan Cherthala About Progressive Film Makers Association

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT