‘മക്കളെ കാണാനില്ല, ഇരുവരെയും സംഘം ആക്രമിച്ചു’: പരാതി നൽകി ഗായകൻ മനോയുടെ ഭാര്യ- വിഡിയോ
ചെന്നൈ ∙ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസിൽപ്പെട്ട തന്റെ മക്കളെ കാണാനില്ലെന്ന് ആരോപിച്ച് പിന്നണി ഗായകൻ മനോയുടെ ഭാര്യ ജമീല. ഇരുവരെയും ഒരു സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.

ചെന്നൈ ∙ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസിൽപ്പെട്ട തന്റെ മക്കളെ കാണാനില്ലെന്ന് ആരോപിച്ച് പിന്നണി ഗായകൻ മനോയുടെ ഭാര്യ ജമീല. ഇരുവരെയും ഒരു സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. കഴിഞ്ഞ 10നു രാത്രി, മനോയുടെ മക്കളായ ഷാക്കിറും റാഫിയും വൽസരവാക്കം ശ്രീദേവി കുപ്പത്തുള്ള വീടിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ, സമീപത്തെ ഹോട്ടലിൽ പാഴ്‌സൽ വാങ്ങാനെത്തിയ കൃപാകരൻ എന്ന യുവാവുമായി തർക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി.
മനോയുടെ മക്കളും സുഹൃത്തുക്കളും ചേർന്ന് തന്നെ ആക്രമിച്ചതായി കൃപാകരൻ പരാതി നൽകി. ഇതോടെ, ഷാക്കിർ, റാഫി, സുഹൃത്തുക്കളായ വിഘ്നേഷ്, ധർമൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം മനോയുടെ മക്കൾ ഒളിവിലാണ്. ഇതിനിടെ, വീട്ടിൽ അതിക്രമിച്ചുകയറിയ ഒരു സംഘം തന്റെ മക്കളെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ചെയ്തതായി മനോയുടെ ഭാര്യ ജമീല പരാതി നൽകി.
അതേ രാത്രിയിൽ തന്നെ മക്കളെ ഒരു സംഘം കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിക്കുന്നതിന്റേതെന്നു പറഞ്ഞുള്ള സിസിടിവി ദൃശ്യങ്ങളും അവർ പുറത്തുവിട്ടു. തന്റെ പക്കൽ കൂടുതൽ ദൃശ്യങ്ങൾ ഉണ്ടെന്നും ആവശ്യമെങ്കിൽ പുറത്തുവിടുമെന്നും മക്കളാണ് കേസിലെ യഥാർഥ ഇരകളെന്നും ജമീല പറഞ്ഞു. മക്കളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച ജമീല, അവരെ എത്രയും വേഗം കണ്ടെത്തണമെന്ന് പൊലീസിനോട് അഭ്യർഥിച്ചു.