അരമണി കിലുക്കി ഉടലും വയറും ഇളക്കി...നാലോണ സന്ധ്യയിൽ തൃശൂരിൽ പുലിജനക്കൂട്ടം: ആകെ പുലിപ്പൂരം! –ചിത്രങ്ങൾ
തൃശൂർ ∙ കന്നിമാസച്ചൂടിനെ വകവയ്ക്കാതെ നാലോണ സന്ധ്യയിൽ ചെണ്ട മേളത്തിനും അരമണിക്കിലുക്കത്തിനുമൊപ്പം ചുവടുവച്ച് മുന്നൂറിലേറെ പുലികൾ പൂരനഗരി കീഴടക്കി. ചൂടിൽ ചോരുന്നതല്ല പുലിക്കമ്പമെന്നു പ്രഖ്യാപിച്ച് ആവേശത്തോടെ ജനക്കൂട്ടവും ഏഴു ദേശങ്ങളിൽ നിന്നുള്ള പുലികൾക്കൊപ്പം സ്വരാജ് റൗണ്ട് കയ്യടക്കിയതോടെ പുലിക്കളി അടിമുടി പുലിപ്പൂരമായി!

പാട്ടുരായ്ക്കൽ ദേശം, വിയ്യൂർ യുവജന സംഘം, വിയ്യൂർ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നീ 7 സംഘങ്ങളാണ് ഇത്തവണ പുലിക്കളിക്കിറങ്ങിയത്. 7 സംഘത്തിലും 35 മുതൽ 51 പേർ വരെ അടങ്ങുന്ന പുലി വേഷക്കാരും 25 മുതൽ 40 പേർ വരെയുള്ള വാദ്യ കലാകാരന്മാരും അണിനിരന്നു. ഇത്തവണയും പെൺ പുലികളുണ്ടായിരുന്നു.
ദേശങ്ങളിൽ പുലർച്ചെ തന്നെ മെയ്യെഴുത്തും മറ്റു പുലി ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. ഉച്ചയ്ക്കു രണ്ടു മണിക്കു പുലിത്താളത്തിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ പുലിക്കൂട്ടത്തെ ആർപ്പുവിളികളോടെ ദേശക്കാർ എതിരേറ്റു. ദേശങ്ങളിലെ പുലിമടകളിൽ നിന്ന് ഉച്ചയ്ക്കു തന്നെ പുലികൾ പുറപ്പെട്ടെങ്കിലും ജനത്തിരക്കിൽ സ്വരാജ് റൗണ്ടിലെത്തിയപ്പോൾ വൈകിട്ട് 5 കഴിഞ്ഞിരുന്നു. കൊട്ടിക്കയറുന്ന പുലിത്താളത്തിനൊത്തു ചുവടുവച്ച് അരമണി കിലുക്കിയും ഉടലും വയറും ഇളക്കി ആർത്താണു പുലികൾ സ്വരാജ് റൗണ്ടിലെത്തിയത്.
അരമണികളിളക്കി, കുടവയർ കുലുക്കി, ചെണ്ടമേളത്തിനൊത്തു ചുവടുവച്ച പുലികളെ ആവേശത്തിലാക്കി ജനക്കൂട്ടവും തുള്ളിയുറഞ്ഞു.
പുലിക്കളി ഫ്ലാഗ് ഓഫ് ചെയ്തതോടെ സ്വരാജ് റൗണ്ട് ചുറ്റിയുള്ള ഘോഷയാത്ര തുടങ്ങി. തുടർന്നു നടുവിലാൽ ഗണപതി കോവിലിനു മുൻപിൽ തേങ്ങ ഉടച്ച്, ഓരോ പുലിക്കളി സംഘങ്ങളും ആഘോഷമായി ജനക്കൂട്ടത്തിനു നടുവിലൂടെ നീങ്ങി. പുലിക്കളി കാണാൻ ഉച്ച കഴിഞ്ഞപ്പോൾ മുതൽ തന്നെ സ്വരാജ് റൗണ്ടിന്റ പലഭാഗത്തായി ജനം കാത്തുനിൽക്കുന്നുണ്ടായിരുന്നു. നാനാഭാഗങ്ങളിൽ നിന്നു നഗരഹൃദയത്തിലേക്ക് എത്തിയവർ റൗണ്ടിലെ ഇരുവശങ്ങളിലും േതക്കിൻക്കാട് മൈതാനിയുടെ പല ഭാഗങ്ങളിലും തിങ്ങിനിറഞ്ഞു. ചെണ്ട മേളത്തിന്റെ പിരിമുറുക്കത്തിൽ ചുവടുവച്ച് പുലികൾ റൗണ്ടിലേക്ക് എത്തിയപ്പോൾ തിങ്ങിക്കൂടിയ ജനക്കൂട്ടം ആവേശത്തോടെയാണു സ്വീകരിച്ചത്.
കാണികളെ മാറ്റി പുലികൾക്കു ചുവടുവയ്ക്കാനുള്ള സ്ഥലമൊരുക്കാൻ അതതു പുലി സംഘങ്ങൾ തന്നെ മുന്നിട്ടിറങ്ങി. വരയൻ പുലികളേക്കാൾ ‘വയറൻ’ പുലികൾക്കായിരുന്നു ആരാധകർ കൂടുതൽ. ഒത്ത കുടവയറിൽ പുലിത്തല വരച്ച വയറൻ പുലികളെ പ്രോത്സാഹിപ്പിക്കാൻ പുലിപ്രേമികൾ മത്സരിച്ചു.
ഒരു ദേശത്തിന്റെ പുലിക്കൂട്ടം മുന്നോട്ടു നീങ്ങുമ്പോൾ കാഴ്ച്ചക്കാരുടെ സംഘങ്ങൾ പിന്നാലെ വന്ന പുലിക്കൂട്ടത്തെ പിടികൂടി. പലയിടത്തും ആരവമുയർത്തിയും തുള്ളിക്കളിച്ചും ജനക്കൂട്ടവും പുലിക്കൂട്ടമായി. വാദ്യമേളങ്ങളുടെ താളത്തിനൊപ്പം പുലികൾ ചുവടു വച്ചപ്പോൾ അതേ താളത്തിൽ കൈകൾ വീശിയും ശരീരം ഇളക്കിയും പലരും പുലിക്കളിയിൽ പങ്കെടുത്തു. ഓരോ ദേശത്തിന്റെയും പുലി വാഹനങ്ങളും വൈവിധ്യമാർന്ന നിശ്ചല ദൃശ്യങ്ങളും വർണക്കാഴ്ചയായി. സ്വരാജ് റൗണ്ട് ചുറ്റിയുള്ള 7 ദേശങ്ങളുടെയും ഘോഷയാത്ര രാത്രി പത്തോടെയാണ് അവസാനിച്ചത്. ശേഷം പുലികൾ നഗരത്തോടു വിടചൊല്ലി. ഇനി അടുത്ത നാലോണ നാളിൽ കാണാമെന്ന കാത്തിരിപ്പോടെ ജനവും പുലികൾക്കൊപ്പം മറഞ്ഞു!
∙ എത്രയെത്ര പുലികൾ!
വരയൻ പുലികളും പുള്ളിപ്പുലികളും മുതൽ വെള്ളി നിറത്തിലും ഫ്ലൂറസന്റ് വർണങ്ങളിലുമുള്ള പുലികൾ മൂന്നു മണിക്കൂറോളം സ്വരാജ് റൗണ്ടിൽ ആനന്ദനൃത്തം ചവിട്ടി. പല സംഘങ്ങളിലും ചെറിയ പുലിക്കുട്ടികളുണ്ടായിരുന്നു. പുള്ളിപ്പുലി, കരിമ്പുലി, വരയൻ പുലി എന്നിവയ്ക്കായിരുന്നു ഇത്തവണയും മുൻതൂക്കം കൂടുതൽ. പരമ്പരാഗത രീതിയല്ലാതെ പച്ച, ഓറഞ്ച്, നീല, ചുവപ്പ് തുടങ്ങി വിവിധ ‘നിറമുള്ള’ പുലികളെയും പലരും അവതരിപ്പിച്ചു. രാത്രി കണ്ണ് തിളങ്ങുന്ന പുലി മുഖങ്ങളും വേറിട്ട കാഴ്ചയായി. കുടവയറില്ലാത്ത പുലികളും ഇത്തവണ കൂടുതലായി പങ്കെടുത്തു.
∙ നിശ്ചലദൃശ്യങ്ങൾ
പുലിക്കളിയോടൊപ്പമുള്ള വിവിധ ദേശങ്ങളുടെ നിശ്ചലദൃശ്യങ്ങളും പുതുമയായി. പുരാണ ദൃശ്യങ്ങൾക്കു പുറമെ സമകാലിക സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്നതായിരുന്നു പലതും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നേർക്കാഴ്ച അവതരിപ്പിച്ച ദൃശ്യമായിരുന്നു പ്രത്യേകത. ഉരുൾപൊട്ടലിൽ അകപ്പെട്ട മനുഷ്യരെയും കാട്ടാനയുടെ മുന്നിൽ അകപ്പെട്ട കുടുംബത്തെയും ഈ ദൃശ്യാവിഷ്കാരത്തിൽ കാണാനായി. ലോറിയോളം വലുപ്പമുള്ള ഭീമൻ വരയൻ പുലിയുടെ മുഖം, കയ്യും നഖവും പുറത്തു കാട്ടിയ ശൗര്യമുള്ള വലിയ പുലി വാഹനം, ആദി യോഗി മാതൃക എന്നിവയും വിസ്മയമായി. പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലെ ഹനുമാൻ പ്രതിമയുടെ മാതൃക തൃശൂർപ്പെരുമ വിളിച്ചറിയിക്കുന്നതായിരുന്നു. ഹരിത സന്ദേശം ഉൾക്കൊള്ളുന്ന നിശ്ചലദൃശ്യങ്ങൾ ഇത്തവണ ഒഴിവാക്കിയിരുന്നു. സൈബർ തട്ടിപ്പ്, ലഹരി, റോഡപകടങ്ങൾ തുടങ്ങിയവയുടെ ബോധവൽക്കരണവുമായി തൃശൂർ സിറ്റി പൊലീസിന്റെ പ്രത്യേക നിശ്ചല ദൃശ്യവുമുണ്ടായിരുന്നു.
∙ ഇത്തവണയും പെൺ പുലികൾ
പുലിക്കളിയിൽ ഇത്തവണയും പെൺ പുലികളുടെ സാന്നിധ്യമുണ്ടായിരുന്നു. പൂങ്കുന്നം സീതാറാം മിൽ ദേശം പുലിക്കളി സംഘത്തിനായി സഹോദരങ്ങളായ നിമിഷ ബിജോയും അനീഷ ബിജോയ്‌യും ചുവടുവച്ചു. നിമിഷ ബിജോ തുടർച്ചയായ രണ്ടാം തവണയാണ് സീതാറാം മിൽ ദേശത്തിനായി പുലി വേഷം ധരിക്കുന്നത്. അനീഷ ആദ്യമായും. വിയ്യൂർ ദേശത്തിനായി തളിക്കുളം സ്വദേശി താര, കുണ്ടുകാട് സ്വദേശി ഗീത, ഗുരുവായൂർ സ്വദേശി ഹരിത എന്നിവരും പെൺ പുലികളായി. ചക്കാമുക്ക് ദേശത്തിനായി ഒല്ലൂർ സ്വദേശി പ്രിയയും പുലിവേഷമിട്ടു.
∙ പുലിക്കളിക്ക് വിഐപിമാരും
പുലിക്കളി കാണാൻ ഇത്തവണ കേന്ദ്ര–സംസ്ഥാന മന്ത്രിമാരടക്കം ഒട്ടേറെ വിഐപികളും. പുലിക്കളി ആരംഭിച്ച ശേഷമാണു കേന്ദ്ര മന്ത്രിയും തൃശൂർ ലോക്സഭാ മണ്ഡലം എംപിയുമായ സുരേഷ് ഗോപി നടുവിലാലിലെത്തിയത്. തുടർന്നു ജനക്കൂട്ടത്തിനു നടുവിലൂടെ അദ്ദേഹം നടുവിലാൽ പരിസരത്ത് ഒരുക്കിയ വിഐപി പവലിയനിലെത്തി. സ്വരാജ് റൗണ്ടിലെ നായ്ക്കനാലിൽ പുലിക്കളിയുടെ ഫ്ലാഗ് ഓഫിനു ശേഷം മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു, ജി.ആർ. അനിൽ എന്നിവരും പുലിക്കളി ആവേശത്തിന്റെ ഭാഗമായി. കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം.കെ. വർഗീസ്, പി.ബാലചന്ദ്രൻ എംഎൽഎ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, ഔഷധി ചെയർപഴ്സൻ ശോഭന ജോർജ് എന്നിവരും പങ്കെടുത്തു.