കോട്ടയം∙ പ്രമുഖ അക്കൗണ്ടിങ് കമ്പനിയായ ഏൺസ്റ്റ് ആൻഡ് യങ്ങിലെ (ഇവൈ) ഓഡിറ്റ് ആൻഡ് അഷുറൻസ് എക്സിക്യുട്ടിവായ അന്ന സെബാസ്റ്റ്യൻ പേരയിൽ ജൂലൈ 20ന് ജോലി കഴിഞ്ഞ് രാത്രി എട്ടുമണിയോടെ പുണെയിലെ തന്റെ പേയിങ് ഗെസ്റ്റ് റൂമിലേക്ക് തിരിച്ചെത്തി. അവിടെവച്ച് അവൾക്ക് സുഖമില്ലാതാകുന്നു. വെറും തളർച്ച മാത്രമായിരുന്നില്ല അത്. അധിക ജോലികളെല്ലാം ചെയ്തു തീർത്തതിനുശേഷം, സാധാരണ പുലർച്ചെ ഒരു മണിയോടെയാണ് അന്ന റൂമിൽ തിരിച്ചെത്തിയിരുന്നത്.

കോട്ടയം∙ പ്രമുഖ അക്കൗണ്ടിങ് കമ്പനിയായ ഏൺസ്റ്റ് ആൻഡ് യങ്ങിലെ (ഇവൈ) ഓഡിറ്റ് ആൻഡ് അഷുറൻസ് എക്സിക്യുട്ടിവായ അന്ന സെബാസ്റ്റ്യൻ പേരയിൽ ജൂലൈ 20ന് ജോലി കഴിഞ്ഞ് രാത്രി എട്ടുമണിയോടെ പുണെയിലെ തന്റെ പേയിങ് ഗെസ്റ്റ് റൂമിലേക്ക് തിരിച്ചെത്തി. അവിടെവച്ച് അവൾക്ക് സുഖമില്ലാതാകുന്നു. വെറും തളർച്ച മാത്രമായിരുന്നില്ല അത്. അധിക ജോലികളെല്ലാം ചെയ്തു തീർത്തതിനുശേഷം, സാധാരണ പുലർച്ചെ ഒരു മണിയോടെയാണ് അന്ന റൂമിൽ തിരിച്ചെത്തിയിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ പ്രമുഖ അക്കൗണ്ടിങ് കമ്പനിയായ ഏൺസ്റ്റ് ആൻഡ് യങ്ങിലെ (ഇവൈ) ഓഡിറ്റ് ആൻഡ് അഷുറൻസ് എക്സിക്യുട്ടിവായ അന്ന സെബാസ്റ്റ്യൻ പേരയിൽ ജൂലൈ 20ന് ജോലി കഴിഞ്ഞ് രാത്രി എട്ടുമണിയോടെ പുണെയിലെ തന്റെ പേയിങ് ഗെസ്റ്റ് റൂമിലേക്ക് തിരിച്ചെത്തി. അവിടെവച്ച് അവൾക്ക് സുഖമില്ലാതാകുന്നു. വെറും തളർച്ച മാത്രമായിരുന്നില്ല അത്. അധിക ജോലികളെല്ലാം ചെയ്തു തീർത്തതിനുശേഷം, സാധാരണ പുലർച്ചെ ഒരു മണിയോടെയാണ് അന്ന റൂമിൽ തിരിച്ചെത്തിയിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ പ്രമുഖ അക്കൗണ്ടിങ് കമ്പനിയായ ഏൺസ്റ്റ് ആൻഡ് യങ്ങിലെ (ഇവൈ) ഓഡിറ്റ് ആൻഡ് അഷുറൻസ് എക്സിക്യുട്ടിവായ അന്ന സെബാസ്റ്റ്യൻ പേരയിൽ ജൂലൈ 20ന് ജോലി കഴിഞ്ഞ് രാത്രി എട്ടുമണിയോടെ പുണെയിലെ തന്റെ പേയിങ് ഗെസ്റ്റ് റൂമിലേക്ക് തിരിച്ചെത്തി. അവിടെവച്ച് അവൾക്ക് സുഖമില്ലാതാകുന്നു. വെറും തളർച്ച മാത്രമായിരുന്നില്ല അത്. അധിക ജോലികളെല്ലാം ചെയ്തു തീർത്തതിനുശേഷം, സാധാരണ പുലർച്ചെ ഒരു മണിയോടെയാണ് അന്ന റൂമിൽ തിരിച്ചെത്തിയിരുന്നത്. 

രണ്ടാഴ്ച മുമ്പ്, അന്നയുടെ കോൺവൊക്കേഷനായി മാതാപിതാക്കൾ കൊച്ചിയിൽനിന്നു പുണെയിലെത്തിയിരുന്നു. സ്വന്തം കയ്യിൽനിന്ന് പണം മുടക്കി അവർക്കുള്ള വിമാന ടിക്കറ്റെടുത്തു നൽകിയതിൽ അവൾക്കുണ്ടായിരുന്ന സന്തോഷം ചെറുതായിരുന്നില്ല. നെഞ്ചുവേദനയുണ്ടെന്ന് ആ സമയത്ത് അന്ന മാതാപിതാക്കളോടു പറഞ്ഞിരുന്നു. അവർ അവളെ ആശുപത്രിയിൽ കൊണ്ടുപോയി. ഇസിജിയിൽ അന്ന് അസ്വാഭാവികമായൊന്നും കണ്ടില്ല. പേടിക്കാനൊന്നുമില്ലെന്നാണ് കാർ‍‍ഡിയോളജിസ്റ്റും പറഞ്ഞത്. ഇത്തവണ വീണ്ടും അതേ വേദനയുണ്ടായി. ഭക്ഷണം കഴിച്ച് വിശ്രമിച്ചാൽ വേദന ശമിക്കുമെന്ന് അന്ന കരുതിയെങ്കിലും അതുണ്ടായില്ല. വേദന സഹിക്കാൻ പറ്റാതായതോടെ റൂംമേറ്റിനോട് പറഞ്ഞു. സുഹൃത്ത് ഉടൻ ഫോണിൽ അന്നയുടെ അമ്മ അനിത അഗസ്റ്റിനെ വിളിച്ചു. മകൾ ദിനംപ്രതി അനുഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന അവർ പരിഭ്രാന്തിയുടെ അങ്ങേയറ്റത്തായിരുന്നു. അന്നയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്ന് അനിത സുഹൃത്തുക്കളോടു പറഞ്ഞൊപ്പിക്കുമ്പോഴേക്കും അന്ന കുഴഞ്ഞുവീണു. അന്നയുടെ സുഹൃത്തായ ദന്തഡോക്ടർ പലതവണ കൃത്രിമശ്വാസം നൽകി. ‌‌ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും വഴിമധ്യേ ഹൃദയാഘാതമുണ്ടായി അന്ന മരണത്തിന് കീഴടങ്ങി.

ADVERTISEMENT

മരിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ്, സ്കൂൾകാലം മുതലേയുള്ള ഉറ്റസുഹൃത്ത് ആൻ മേരിയുമായി അന്ന ഫോണിൽ സംസാരിച്ചിരുന്നു. ഒരു മണിക്കൂറോളം തങ്ങൾ സംസാരിച്ചിരുന്നെന്ന് അന്നയുടെ അവസാന മണിക്കൂറുകൾ ഓർത്തെടുത്ത് ആൻ മേരി പറഞ്ഞു. ‘മരിക്കുന്ന ദിവസവും രാത്രി വൈകി ഒരു മീറ്റിങ് ഉണ്ടെന്ന് അവൾ പറഞ്ഞിരുന്നു. തന്റെ ടീമിൽ ആരും മൂന്നുമാസം തികച്ചു നിന്നിട്ടില്ലെന്നും ആ പതിവ് അന്ന തെറ്റിക്കണമെന്നും മാനേജർ ഇടയ്ക്കിടെ പറയാറുള്ള കാര്യം അവൾ എന്നോടു പറഞ്ഞിരുന്നു. അതു പറയുമ്പോൾ അയാൾക്ക് അഭിമാനമായിരുന്നു. വിഷലിപ്തമായ ആ ജോലിസംസ്കാരത്തെ അവർ സാമാന്യവത്കരിച്ചു. അന്നയ്ക്ക് ഇടയ്ക്ക് പാനിക് അറ്റാക് ഉണ്ടായിരുന്നു. പക്ഷേ അവളെ സഹായിക്കാൻ ആരും മുന്നോട്ടുവന്നില്ല.’–ആൻ മേരി പറഞ്ഞു.

‘ജോലി രാജിവയ്ക്കുന്നതിനെക്കുറിച്ച് അന്ന ആലോചിച്ചിരുന്നു. അവളുടെ എന്തു തീരുമാനത്തെയും അച്ഛനും അമ്മയും എപ്പോഴും പിന്തുണച്ചു. അവൾ നേരിടുന്ന പ്രശ്നങ്ങൾ എച്ച്ആർ വിഭാഗത്തെ അറിയിക്കാൻ ശ്രമിച്ചെങ്കിലും തണുത്ത പ്രതികരണമാണുണ്ടായത്. അവളുടെ ആരോഗ്യകാര്യത്തിൽ മാനേജരോ അസിസ്റ്റന്റ് മാനേജരോ ഒരു കരുണയും കാണിച്ചില്ല. മാനേജരെയും അസിസ്റ്റന്റ് മാനേജരെയും വിളിച്ച് കാര്യങ്ങൾ പറയാൻ അവളുടെ അമ്മയും ശ്രമിച്ചെങ്കിലും അവരാരും പ്രതികരിച്ചില്ല’ – ആൻ മേരി കൂട്ടിച്ചേർത്തു. 

ADVERTISEMENT

അന്നയുടെ വിയോഗം അത്രയേറെ ഉലച്ച, ആ യാഥാർഥ്യത്തോട് ഇപ്പോഴും പൊരുത്തപ്പെടാനാകാത്ത അമ്മ ഇവൈയുടെ ഇന്ത്യ ചെയർമാൻ രാജീവ് മേമാനിക്ക് എഴുതിയ കത്തിലെ വരികൾ ഇങ്ങനെയാണ്– ‘അവസാനമായി ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ച ആ രണ്ടുദിവസങ്ങൾ പോലും ജോലി സമ്മർദം കാരണം അവൾക്ക് ശരിയായി ആസ്വദിക്കാനായിരുന്നില്ല. എനിക്കവളെ രക്ഷിക്കാനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. പക്ഷേ ഇപ്പോൾ ഒരുപാട് വൈകിപ്പോയി.’

എപ്പോഴും ചിരിക്കുന്ന, പഠനത്തിൽ എന്നും ഒന്നാമതായിരുന്ന, ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കാത്ത ആളായിരുന്നു 26കാരിയായ അന്നയെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഓർമിക്കുന്നു. പുണെയിൽനിന്ന് സുഹൃത്തുക്കളെ വിളിക്കുമ്പോൾ പലപ്പോഴും അവൾ കരയാറുണ്ടെന്ന് പള്ളിയിലെ അന്നയുടെ സുഹൃത്തായ ആൻ ട്രീസ ജോസഫ് പറഞ്ഞു. ‘മിക്കവാറും ദിവസം അമ്മയെ ഫോണിൽ വിളിച്ച് അവൾ കരയും. ഇവൈയിലെ ജോലി ഭാരത്തെക്കുറിച്ച് അനിത ആന്റി (അന്നയുടെ അമ്മ) പറഞ്ഞിരുന്നു. രാത്രിയും അവൾക്ക് ജോലി ചെയ്യാനുണ്ടായിരുന്നു. ജോലിയിൽ പ്രവേശിച്ച് നാലുമാസത്തിനു ശേഷം വീട്ടിലെത്തിയപ്പോൾ, ജോലി രാജി വയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് പറഞ്ഞു. പുണെയിൽ അടുത്ത സുഹൃത്തുക്കൾ ആരുമില്ലാതെ ഒറ്റപ്പെട്ടിരുന്ന അവൾ കൊച്ചി ബ്രാഞ്ചിലേക്ക് മാറ്റത്തിനും ശ്രമിച്ചിരുന്നു. സമ്മർദം ഒരുപാടുണ്ടെങ്കിൽ അങ്ങനെയൊരു ടോക്സിക് സ്ഥലത്തുനിന്ന് മാറിക്കോളൂവെന്നാണ് അവളുടെ അമ്മയും പറഞ്ഞിരുന്നത്. ജീവിതത്തിൽ അവൾ നേടിയതെല്ലാം ഒരുപാട് പോരാടിയാണ്. മാതാപിതാക്കളുമായി വലിയ അടുപ്പത്തിലായിരുന്നു അന്ന. അവരിപ്പോൾ തകർന്നു പോയി. ഈ നഷ്ടം ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണവർ.’ – ആൻ പറഞ്ഞു.

ADVERTISEMENT

അന്നയുടെ മരണത്തിനുശേഷം, ആൻ ട്രീസ ഒരു ചിത്രം വരച്ചിരുന്നു. തലമുടി രണ്ടായി വകഞ്ഞ്, കൈകൾ നെഞ്ചോട് ചേർത്ത് നിറ‍ഞ്ഞ ചിരിയോടെ നിൽക്കുന്ന അന്നയുടെ ചിത്രം. അവൾക്കു ചുറ്റും ചിറകടിക്കുന്ന ഒരു പക്ഷിയെയും അതിൽ വരച്ചുചേർത്തു. ‘സന്തോഷത്തോടെ, പുഞ്ചിരിയോടെ, ഞങ്ങൾ സുഹൃത്തുക്കൾ എന്നും അവളെ കാണാനാഗ്രഹിക്കുന്നതു പോലെ. അവൾക്കുണ്ടായ ദുർവിധി ഇനി ആർക്കും ഉണ്ടാകരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അവൾ ഇനിയില്ല എന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പിണക്കത്തിലെന്നപോലെ, എന്നോടു സംസാരിക്കാതെ അവൾ മറ്റെവിടെയോ പോയെന്നാണ് മനസിലുള്ളത്. അവളില്ലായ്മയോട് ഞാൻ പൊരുത്തപ്പെടുന്നത് അങ്ങനെയാണ്’ – ആൻ ട്രീസ പറഞ്ഞു.

ജൂലൈ അവസാനത്തോടെ ഓഡിറ്റിങ് പ്രൊജക്ട് അവസാനിക്കുമ്പോൾ വീട്ടിൽ വരാൻ 15 ദിവസത്തെ ലീവിന് അന്ന അപേക്ഷിച്ചിരുന്നെന്ന് കുടുംബം പറയുന്നു. നേരത്തേ വീട്ടിലേക്കു വരാൻ ആവശ്യപ്പെട്ടെങ്കിലും പ്രൊജക്ട് പാതിവഴിക്കിട്ടു വരുന്നത് ടീമിന് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് ജൂലൈ അവസാനം വരെ കാത്തിരിക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു. 

എല്ലാവരോടും സ്നേഹമുള്ള കുട്ടിയായിരുന്നു അന്നയെന്ന് കൊച്ചിയിലെ അവരുടെ വീടിന് തൊട്ടടുത്തു താമസിക്കുന്ന അന്നയുടെ അമ്മാവൻ (പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല) പറഞ്ഞു. ‘അവൾക്ക് രാജിവയ്ക്കാമായിരുന്നു. അവളൊരു ചാർട്ടേഡ് അക്കൗണ്ടന്റാണ്. വേറെ എവിടെയും അവൾക്ക് ജോലി കിട്ടും. എന്നാൽ ഇവൈ പോലൊരു കമ്പനിയിൽത്തന്നെ ആദ്യം ജോലി ചെയ്യുന്നത് കരിയറിന്റെ വളർച്ചയെ സഹായിക്കുമെന്ന കാരണത്താൽ അവിടെ തുടരാമെന്നത് അവളുടെ തീരുമാനമായിരുന്നു. അവിടെ ജോലി സമ്മർദമുണ്ട്. എങ്കിലും അവൾ പിടിച്ചുനിൽക്കാൻ നോക്കി. അന്നയ്ക്ക് നേരത്തേ തന്നെ അസുഖങ്ങളുണ്ടെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണ്. അവൾ കാർഡിയോളജിസ്റ്റിനെ കണ്ടിരുന്നു. സമ്മർദവും ഉറക്കമില്ലായ്മയും സമയത്ത് ഭക്ഷണം കഴിക്കാത്തതുമാണ് അവളുടെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഡോക്ടർ പറഞ്ഞത്’– അദ്ദേഹം പറഞ്ഞു. അന്നയുടെ മരണം അറിഞ്ഞ ശേഷം അവളുടെ മാതാപിതാക്കളെ കാണാൻ ഉത്തരവാദപ്പെട്ട ആരെയെങ്കിലും കമ്പനി നിയോഗിക്കണമായിരുന്നു എന്ന് ഇവൈയുടെ തണുത്ത പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ‘അവർക്ക് കൊച്ചിയിലും ഓഫിസ് ഉണ്ട്. അനിതയുടെ കത്ത് കിട്ടിയ ശേഷം മാത്രമാണ് ചെയർമാൻ അന്നയുടെ മരണ വിവരം അറിഞ്ഞതെന്നത് ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നു’ – അദ്ദേഹം കൂട്ടിച്ചേർത്തു. 

മകൾക്ക് നേരത്തേ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും ഇവൈയിലെ ജോലി സാഹചര്യം കാരണമാണ് അവൾക്ക് ബുദ്ധിമുട്ടുകളുണ്ടായതെന്നും അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു. രാജി വയ്ക്കാൻ പറയുമ്പോഴെല്ലാം, ജോലി നൽകുന്ന സാധ്യതകൾ മുൻനിർത്തി അൽപകാലം കൂടി അവിടെത്തുടരാമെന്നായിരുന്നു അന്ന പറഞ്ഞത്. ‘ഈ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു സമിതി രൂപീകരിക്കാമെന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്നും ആണ് കമ്പനിയുടെ ചെയർമാൻ പറഞ്ഞത്. പക്ഷേ അന്നയുടെ മരണത്തെക്കുറിച്ച് ഞങ്ങൾ ഒരു ഇ–മെയിൽ അയച്ചപ്പോൾ മാത്രമാണ് ചെയർമാൻ ഇക്കാര്യം അറിഞ്ഞത്. അതിനുമുമ്പ് ഒരു വിശദീകരണം പോലും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായില്ല’– ഇവൈ ഇന്ത്യ ചെയർമാന്റെ പ്രതികരണത്തെക്കുറിച്ചുള്ള മറുപടിയായി സിബി ജോസഫ് പറഞ്ഞു. 

അന്നയുടെ അമ്മയെഴുതിയ മൂന്നു പേജുള്ള കത്ത് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണുയർത്തിയത്. നഷ്ടപ്പെട്ട മകളെയോർത്തുള്ള ഒരമ്മയുടെ വേദന മാത്രമായിരുന്നില്ല, മറിച്ച് തങ്ങൾ സഹിക്കുന്ന അവസ്ഥയിലൂടെ മറ്റൊരു രക്ഷിതാവും കടന്നുപോകാതിരിക്കാനായി സ്വയം മാറാൻ ഒരു കോർപറേറ്റ് ഭീമനോടുള്ള അഭ്യർഥന കൂടിയായിരുന്നു ആ കത്ത്. സമൂഹ മാധ്യമങ്ങളിലെ പ്രതിഷേധങ്ങളെ തുടർന്ന് അന്നയുടെ മരണത്തിൽ ഇവൈ അനുശോചനക്കുറിപ്പ് ഇറക്കാൻ തയാറായി. അന്നയുടെ മരണം നികത്താനാകാത്ത നഷ്ടമാണെന്നും അവളുടെ മരണത്തിൽ അഗാധ ദുഃഖമുണ്ടെന്നും ഇവൈ കുറിപ്പിൽ പറഞ്ഞു. ‘ഭാവിയിൽ വലിയ നിലയിലെത്തുമായിരുന്ന അന്നയുടെ കരിയർ ഇത്തരത്തിൽ ദാരുണമായി അവസാനിച്ചത് ഞങ്ങൾക്ക് വലിയ നഷ്ടമാണ്. കുടുംബത്തിനുണ്ടായ നഷ്ടത്തിന് ഒരു നടപടിയും പകരമാവില്ല എന്നറിയാമെങ്കിലും ഇത്തരം അവസരത്തിൽ നൽകേണ്ട എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. ഇനിയും അത് തുടരും. അന്നയുടെ കുടുംബം ഉന്നയിച്ച കാര്യങ്ങൾ അതീവ ഗൗരവത്തോടെയും വിനയത്തോടെയും ആണെടുക്കുന്നത്’ – കമ്പനി പ്രസ്താവനയിൽ പറയുന്നു.

English Summary:

Anna Sebastian: A Life Cut Short, Raising Questions About Work-Life Balance

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT