രാഹുൽ ദേശവിരുദ്ധ ശക്തികൾക്കൊപ്പം, കോൺഗ്രസ് കോപ്പി പേസ്റ്റ് പാർട്ടി: ഖർഗെയ്ക്ക് കത്തയച്ച് ജെ.പി.നഡ്ഡ
രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി പ്രസ്താവനകളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. രാഹുൽ ദേശ വിരുദ്ധ ശക്തികൾക്കൊപ്പം നിൽക്കുന്നുവെന്നാണ് കത്തിൽ നഡ്ഡയുടെ ആരോപണം. മോദിയെ രാഹുൽ അധിക്ഷേപിക്കുന്ന കാര്യത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും നഡ്ഡ കത്തിൽ ചോദിക്കുന്നു.

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിക്കെതിരൊയ വിവാദ പ്രസ്താവനകളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. രാഹുൽ ദേശവിരുദ്ധ ശക്തികൾക്കൊപ്പം നിൽക്കുന്നുവെന്നാണു കത്തിൽ നഡ്ഡയുടെ ആരോപണം. മോദിയെ രാഹുൽ അധിക്ഷേപിക്കുന്ന കാര്യത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും നഡ്ഡ കത്തിൽ ചോദിക്കുന്നു.
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമർശങ്ങളിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖർഗെക്ക് കത്തെഴുതി ബിജെപി ദേശീയ അധ്യക്ഷൻ തിരിച്ചടിച്ചിരിക്കുന്നത്.
‘‘നിങ്ങൾ പ്രധാനമന്ത്രിക്ക് അയച്ച കത്ത് വായിച്ചപ്പോൾ, നിങ്ങൾ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് എനിക്ക് തോന്നി. കത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ കൊള്ളരുതായ്മകൾ നിങ്ങൾ മറന്നതോ അല്ലെങ്കിൽ മനപൂർവം അവഗണിച്ചതോ ആണെന്ന് തോന്നുന്നു, അതിനാൽ ആ കാര്യങ്ങൾ വിശദമായി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടി അതിന്റെ പ്രശസ്തനായ രാജകുമാരന്റെ സമ്മർദത്തിന് വഴങ്ങി ഇപ്പോൾ കോപ്പി പേസ്റ്റ് പാർട്ടിയായി മാറിയതിൽ ഖേദമുണ്ട്’’ – നഡ്ഡ കത്തിൽ പറഞ്ഞു.