തിരുവനന്തപുരം∙ ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എംപോക്സ് സ്ഥിരീകരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംസ്ഥാനം ഒരു മുൻകരുതലും എടുത്തില്ല. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ പോലും സർക്കാരിന് സാധിച്ചില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജനങ്ങളെ ഭീതിയിലേക്ക് നയിക്കുകയാണ്. ആരോഗ്യമന്ത്രി ആരോഗ്യ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു പല കാര്യങ്ങളിലുമാണ് താൽപര്യം പ്രകടിപ്പിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

ADVERTISEMENT

കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രസ്താവന സ്വന്തം കഴിവുകേട് മറച്ചുവച്ച് കേന്ദ്രസർക്കാരിനെയും കേരളത്തിലെ ബിജെപിയെയും പഴിചാരുന്നതാണ്. വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്. ഇല്ലാത്ത കള്ളക്കണക്ക് സമർപ്പിക്കുന്നതിന് പകരം ശരിയായ കണക്ക് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണം.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യത്തിനുള്ള തുക കേന്ദ്രം അനുവദിച്ചതാണ്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപ എഴുതി എടുത്ത ആളുകളാണ് ബിജെപിയെ പഴിക്കുന്നത്. ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു. രേഖാമൂലം എന്താണ് ആവശ്യപ്പെട്ടതെന്ന് അവർ പറയട്ടെ. ഓണക്കാലത്ത് കേന്ദ്രം 5,000 കോടി രൂപ നൽകിയതിനെ പറ്റി ധനമന്ത്രിക്ക് ഒന്നും പറയാനില്ല. ആ പണംകൊണ്ടാണ് സംസ്ഥാന സർക്കാർ ശമ്പളവും പെൻഷനും ബോണസും എല്ലാം കൊടുത്തത്. സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലെ 1700 കോടിയിൽ 1200 കോടി രൂപയും കേന്ദ്രം നൽകിയതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ADVERTISEMENT

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രാജ്യത്തിനു ഗുണകരമായിട്ടുള്ള ഒരു കാര്യമാണ്. വലിയ സുസ്ഥിരത രാജ്യത്ത് ഉണ്ടാകും. സഹസ്ര കോടികളുടെ ലാഭമാണ് പൊതുഖജനാവിന് ഇതിലൂടെ ഉണ്ടാകുന്നത്. നെഹ്‌റുവിന്റെ കാലത്ത് 16 വർഷം തുടർച്ചയായി ഒരു തെരഞ്ഞെടുപ്പ് രാജ്യത്ത് നടന്നതാണ്. ഇന്ത്യ മുന്നണിയിലെ പല കക്ഷികളും ഈ നയത്തെ പിന്തുണയ്ക്കുന്നത് ഇതുകൊണ്ടാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary:

Nipah, Mpox Outbreaks Expose Kerala Government's Incompetence: Surendran