കൽപറ്റ ∙ അമ്മയുടെ ചിതയെരിയുമ്പോൾ, ഒരിറ്റു കണ്ണീർപോലും പൊഴിക്കാനാകാതെ തകർന്ന കാലുകളുമായി ശ്രുതി ആംബുലൻസിൽ ഇരുന്നു. ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിക്ക് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനെയും നഷ്ടമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അമ്മയുെട ശരീരം കുഴിമാടത്തിൽനിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം അടക്കം ചെയ്യണമെന്നു ശ്രുതി ആവശ്യപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ അമ്മയുടെ ചിതയെരിയുമ്പോൾ, ഒരിറ്റു കണ്ണീർപോലും പൊഴിക്കാനാകാതെ തകർന്ന കാലുകളുമായി ശ്രുതി ആംബുലൻസിൽ ഇരുന്നു. ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിക്ക് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനെയും നഷ്ടമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അമ്മയുെട ശരീരം കുഴിമാടത്തിൽനിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം അടക്കം ചെയ്യണമെന്നു ശ്രുതി ആവശ്യപ്പെട്ടത്. ഇന്നലെയാണ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തിൽനിന്നു ശ്രുതിയുടെ അമ്മയുടെ മൃതദേഹം എടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ പൊതുശ്മശാനത്തിൽ ആചാരപ്രകാരം ദഹിപ്പിച്ചത്.

കൽപറ്റയിലെ ആശുപത്രിയിൽനിന്ന് സ്ട്രെച്ചറിൽ കിടത്തിയാണ് ശ്രുതിയെ ആംബുലൻസിലേക്കു കയറ്റിയത്. തുടർന്ന് മേപ്പാടി മാരിയമ്മൻ ക്ഷേത്ര പരിസരത്തേക്കു കൊണ്ടുവരികയായിരുന്നു. കാലുകൾ ഒടിഞ്ഞ് ശസ്ത്രക്രിയ ചെയ്തതിനാൽ ശ്രുതിക്കു നടക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ ആംബുലൻസിൽനിന്നു പുറത്തിറങ്ങാനായില്ല. ചിതയെരിയുമ്പോൾ ഒന്നു വിതുമ്പാൻപോലും ശ്രുതിക്ക് ആകുമായിരുന്നില്ല. മൃതദേഹം പൊതുശ്മശാനത്തിൽനിന്ന് എടുക്കുമ്പോഴും ദഹിപ്പിക്കുമ്പോഴും ജെൻസന്റെ പിതാവ് ജയനും ശ്രുതിക്കൊപ്പമുണ്ടായിരുന്നു.

ADVERTISEMENT

ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ ഒൻപതു ബന്ധുക്കളെയാണ് ശ്രുതിക്കു നഷ്ടമായത്. സഹോദരിയെയും അച്ഛനെയും തിരിച്ചറിഞ്ഞു നേരത്തേ സംസ്കരിച്ചിരുന്നു. ഡിഎൻഎ പരിശോധനയിലൂടെയാണ് അമ്മയെ തിരിച്ചറിഞ്ഞത്. അതിനുശേഷം ഓഗസ്റ്റ് 30ന് ജെൻസനും ശ്രുതിയും ഒരുമിച്ച് അമ്മയെ സംസ്കരിച്ച പൊതുശ്മശാനത്തിൽ എത്തിയിരുന്നു. കുടുംബത്തിൽ എല്ലാവരും നഷ്ടമായപ്പോൾ ശ്രുതിയുടെ ഏക ആശ്രയം ജെൻസനായിരുന്നു.

ഈ മാസം പത്തിന് കൽപറ്റയിലെ വാടക വീട്ടിൽനിന്നു ലക്കിടിയിലേക്കു പോകവെയാണ് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ ബസിൽ ഇടിച്ചത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെൻസൻ പിറ്റേന്നു മരണത്തിനു കീഴടങ്ങി. ശ്രുതി ചികിത്സയിലിരുന്ന ആശുപത്രിയിലേക്ക് എത്തിച്ചാണ് ജെൻസന്റെ മൃതദേഹം കാണിച്ചത്. അപകടത്തിൽ പരുക്കേറ്റ ശ്രുതി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. അതിനിടെയാണ് അമ്മയെ ഹൈന്ദവ ആചാരപ്രകാരം അടക്കണമെന്ന ആവശ്യം ശ്രുതി അറിയിച്ചത്.

ADVERTISEMENT

രണ്ടു മാസം മുൻപ് പുതിയ വീടിന്റെ പാലു കാച്ചലും ശ്രുതിയുടെ വിവാഹ നിശ്ചയവും ഒരുമിച്ചാണ് നടത്തിയത്. ശ്രുതിയുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവൻ സ്വർണവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.

English Summary:

Shruti's Strength: Cremating Her Mother Amidst Unimaginable Loss in Kalppetta

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT