യുവതിയെ കൊന്ന് മൃതദേഹഭാഗങ്ങൾ സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; ഒരാൾ പിടിയിൽ
ചെന്നൈ∙ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ സ്യൂട്ട്കേസിലാക്കി ഉപക്ഷിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ചെന്നൈ ദുരൈപാക്കത്തുനിന്ന് രാവിലെ ഒൻപതരയോടെയാണ് യുവതിയുടെ മൃതദേഹാവാശിഷ്ടങ്ങൾ അടങ്ങിയ സ്യൂട്ട്കേസ് പൊലീസ് കണ്ടെടുത്തത്. ചെന്നൈ മണലി സ്വദേശി ദീപയാണ് (32) കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ മണികണ്ഠൻ എന്നയാളാണ് പിടിയിലായത്.

ദീപികയും മണികണ്ഠനും പരിചയക്കാരണെന്നും ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. ദീപിക കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് നടന്ന വാക്കേറ്റത്തിൽ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മണികണ്ഠൻ പൊലീസിനെ അറിയിച്ചത്. കൊലപാതകത്തിനു ശേഷം ശരീരഭാഗങ്ങൾ ഛേദിച്ച് സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.
ലൈംഗിക തൊഴിലാളിയായ ദീപയെ ഒരു ബ്രോക്കർ വഴിയാണ് മണികണ്ഠൻ പരിചയപ്പെട്ടത്. ബുധനാഴ്ച ദുരൈപാക്കത്തേക്കു പോയ ദീപ തിരികെ വരാത്തതിനെ തുടർന്ന് സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ഫോൺ ലൊക്കേഷൻ ദുരൈപാക്കമാണെന്ന് മനസ്സിലാക്കിയ സഹോദരൻ അവിടെയെത്തി മണാലി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.