ന്യൂയോർക്ക്∙ സുരക്ഷാ കാരണത്താൽ മൊബൈൽ ഫോണ്‍ ഉപേക്ഷിച്ച് പേജറുകൾ ഉപയോഗിക്കാൻ ഹിസ്ബുല്ല മേധാവി ഹസൻ നസറുല്ല നിർദേശം നൽകിയതോടെയാണ് ഇസ്രയേലിന് ലബനനിൽ ആക്രമണത്തിനുള്ള അവസരം തുറന്നു കിട്ടിയതെന്ന് യുഎസ് മാധ്യമങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാൽ സായുധ ഗ്രൂപ്പുകളുടെ ഇഷ്ട ഇലക്ട്രോണിക് ഉപകരണമാണ് പേജർ. ഹിസ്ബുല്ല വ്യാപകമായി പേജറുകൾ ഉപയോഗിച്ചിരുന്നു. ഇതോടെയാണ് ലബനനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകളിൽ സ്ഫോടനം നടത്താൻ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് ലക്ഷ്യമിട്ടതെന്നു അമേരിക്കൻ–ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു.

ADVERTISEMENT

ഫെബ്രുവരിയിൽ നടത്തിയ പ്രസംഗത്തില്‍ ഹസൻ നസ്റല്ല മൊബൈൽ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ‘‘എവിടെയാണ് ചാരൻമാർ എന്നാണ് നിങ്ങൾ ചോദിക്കുന്നത്. നിങ്ങളുടെയും ഭാര്യയുടെയും കുട്ടികളുടെയും കയ്യിലുള്ള ഫോണാണ് ചാരൻ. അതിനെ കുഴിച്ചു മൂടുക’’– ഹസൻ നസറുല്ല നിർദേശിച്ചിരുന്നു. ഇതോടെ, വിവരങ്ങൾ ചോരാതിരിക്കാൻ പേജറുകൾ ഉപയോഗിക്കാൻ ഹിസ്ബുല്ല തീരുമാനിച്ചു. ഇതിനു മുൻപുതന്നെ പേജർ ഉൽപ്പാദകർ എന്ന പേരിൽ ഇസ്രയേൽ ഷെൽ കമ്പനി ഹംഗറിയിൽ രൂപീകരിച്ചിരുന്നതായി ഇസ്രയേൽ–അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

Also Read: ഇനി സൺഫിലിം ഒട്ടിക്കാം, പിഴയില്ല; ഹൈക്കോടതി വിധി യുക്തിസഹം: ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍...

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ബിഎസി കൺസൽറ്റിങ് കെഎഫ്ടി എന്ന പേരിലാണ് ഷെൽ കമ്പനി രൂപീകരിച്ചത്. തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ എആർ 924 എന്ന പേജറുകൾ നിർമിച്ചു. ബിഎസി കൺസൽറ്റിങ്ങിന് ഇസ്രയേൽ ബന്ധമുണ്ടായിരുന്നു എന്നാണ് വിവരം. ഈ കമ്പനി പേജറിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചശേഷം ഹിസ്ബുല്ലയ്ക്ക് കൈമാറുകയായിരുന്നു. 2022ൽ ലബനനിലേക്ക് പേജറുകൾ കയറ്റുമതി തുടങ്ങി. ഹസൻ നസറുല്ല ഫോണുകൾ ഉപേക്ഷിക്കാൻ നിർദേശിച്ചതോടെ പേജർ ഉൽപ്പാദനവും വർധിച്ചു.

ADVERTISEMENT

Read more at: ടൂത്ത് പേസ്റ്റും ആയുധമാക്കി ശത്രുവിനെ ഇല്ലാതാക്കുന്ന മൊസാദ് തന്ത്രം

ആയിരക്കണക്കിന് പേജറുകൾ ലബനനിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യപ്പെട്ടു. ഉചിതമായ സമയം എത്തിയപ്പോൾ ഇസ്രയേൽ സ്ഫോടനം നടത്തുകയായിരുന്നെന്ന് അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങൾ പറയുന്നു. ഹിസ്ബുല്ലയുടെ സീനിയർ നേതാക്കളുടേതെന്ന പേരിൽ പേജറുകളിലേക്ക് സന്ദേശം വന്ന് നിമിഷങ്ങൾക്കകം പൊട്ടിത്തെറിയുണ്ടായി. മൂന്നു ഗ്രാം സ്ഫോടക വസ്തുവാണ് പേജറുകളിൽ ഒളിപ്പിച്ചു വച്ചിരുന്നത്.

ADVERTISEMENT

Read more at: പേജറിനും മുൻപ് മൊസാദ് പുറത്തിറക്കിയ സ്റ്റക്സ്നെറ്റ്; ആണവനിലയത്തെ സ്തംഭിപ്പിച്ച സൈബർ ആക്രമണം...

ബിഎസി കൺസൽറ്റിങ് കെഎഫ്ടി എന്ന പേരിൽ 2022 മേയിലാണ് കമ്പനി നിലവിൽ വന്നത്. ട്രേഡ്മാ‍ർക്ക് ഉപയോഗിക്കാൻ മാത്രം അനുമതി നൽകിയിരുന്നതായും പേജറിന്റെ രൂപകൽപനയും നിർമാണവും വിതരണവും പൂർണമായി ഹംഗേറിയൻ കമ്പനിയുടേതാണെന്നും ഗോൾഡ് അപ്പോളോ വ്യക്തമാക്കി. വോക്കി ടോക്കിയിൽ ബോംബ് സ്ഥാപിക്കാൻ നിർമാണഘട്ടത്തിൽ സാധ്യമല്ലെന്ന് ഉൽപാദകരായ ജപ്പാൻ കമ്പനി ഐകോം അറിയിച്ചു.

English Summary:

Hassan Nasrallah's Mobile Phone Warning Leads to Deadly Pagers