10,000 രൂപ സഹായത്തിന് ഫോൺ നമ്പർ നൽകി; വീട്ടമ്മമാർക്ക് കിട്ടിയത് ബിജെപി അംഗത്വം!
ചെന്നൈ ∙ പുതുച്ചേരി മുതിയാൽപേട്ട് മേഖലയിൽ വ്യാജ വാഗ്ദാനം നൽകി വീട്ടമ്മമാരുടെ ഫോൺനമ്പർ കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം നൽകിയെന്ന് പരാതി. സന്നദ്ധ സംഘടനയിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേർ വീടുവീടാന്തരം കയറിയിറങ്ങിയത്.

വീട്ടിൽ വിശേഷങ്ങൾ നടന്നാലും അനിഷ്ട സംഭവങ്ങൾ നടന്നാലും 10000 രൂപ നൽകുമെന്നും ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിൽ സമ്മാനങ്ങൾ നൽകുമെന്നും ഇതിനായി ഫോൺ നമ്പർ നൽകാനും ഇവർ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് വീട്ടമ്മമാർ ഫോൺ നമ്പർ നൽകി.
ഇതിനു പിന്നാലെ, ഈ നമ്പറുകൾ ബിജെപി അംഗത്വത്തിനായി ഉപയോഗിച്ചെന്നാണു പരാതി. നമ്പർ നൽകിയ വീട്ടമ്മമാർക്കെല്ലാം ‘നിങ്ങളെ ബിജെപിയുടെ അടിസ്ഥാന അംഗമായി ചേർത്തിരിക്കുന്നു’ എന്ന എസ്എംഎസും ലഭിച്ചു. ഇതിനെതിരെ പ്രദേശത്തു പ്രതിഷേധവുമുണ്ടായി.