ലബനനിൽ ആക്രമണവുമായി ഇസ്രയേൽ, പടക്കപ്പൽ വിന്യസിച്ച് യുഎസ്; യുദ്ധഭീതിയിൽ മധ്യപൂർവദേശം
പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരകൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം കൂടി അരങ്ങേറിയതോടെ മധ്യപൂർവദേശത്തു യുദ്ധഭീതി പടരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണം യുദ്ധപ്രഖ്യാപനമാണെന്നാണ് ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയത്. മധ്യപൂർവദേശത്ത് കാര്യങ്ങൾ കൂടുതൽ കലുഷിതമായ സാഹചര്യത്തിൽ, സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്.

മധ്യപൂർവദേശത്ത് ഉഗ്രശക്തിയുള്ള ആയുധങ്ങളും പടക്കപ്പലുകളുമായി സൈനികസാന്നിധ്യം വർധിപ്പിക്കുകയാണ് കാലങ്ങളായി യുഎസ്. 40,000 സൈനികരും പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും ആ സൈനിക വ്യൂഹത്തിൽ ഉൾപ്പെട്ടിരുന്നു. ഇസ്രയേൽ– ലബനൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ ഇത് 50,000 ആയി ഉയർന്നു. സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിനും ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും യുഎസ് വർഷങ്ങളായി ഇവിടെ സൈനികശക്തി ബലപ്പെടുത്തുകയാണ്.
യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന് പ്രഖ്യാപിച്ച ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്, കഴിഞ്ഞ ആഴ്ച നിരവധി തവണ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, ഇവിടെ സേനാവിന്യാസം വർധിപ്പിക്കുന്നതിന്റെ സൂചനകളൊന്നും യുഎസ് നിലവിൽ നൽകിയിട്ടില്ല. നിലവിലുള്ള സൈന്യത്തോട് അവിടെ തുടരാനാണ് നിർദേശം. യുദ്ധത്തിലേക്ക് നീങ്ങുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ ഇസ്രയേലിനു യുഎസ് സൈനികപിന്തുണ നൽകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.
‘‘നിലവിൽ അവിടെ വിന്യസിച്ചിട്ടുള്ള സന്നാഹങ്ങൾക്ക് ഞങ്ങളുടെ സൈന്യത്തെ സംരക്ഷിക്കാനുള്ള കഴിവുണ്ടെന്ന് പൂർണ വിശ്വാസമുണ്ട്, ആവശ്യമെങ്കിൽ ഇസ്രയേലിനെ സംരക്ഷിക്കാനും തയാറാണ്’’– എന്നാണ് സേനാവിന്യാസത്തെ കുറിച്ച് പെന്റഗൺ വക്താവ് വാർത്താ ഏജൻസിയെ അറിയിച്ചത്. എന്നാൽ യുഎസ് സൈന്യം വിവിധ സംഘർഷ മേഖലകളിൽ പട്രോളിങ് നടത്തുന്നതിനാൽ ആയുധങ്ങൾ എത്രയായാലും അധികമാകില്ലെന്നാണ് സൈനിക ഉദ്യോഗസ്ഥരുടെ പക്ഷം. ഇറാഖിലും സിറിയയിലും ഐഎസിനെതിരായ നടപടികൾ, ഇസ്രയേലിന് സംരക്ഷണ കവചം, ഇറാന്റെ പിന്തുണയോടെ ഹൂതികൾ ചെങ്കടലിൽ വാണിജ്യ കപ്പലുകളെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളെ ചെറുക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നെന്നും അവർ പറയുന്നു.
യുഎസ് സൈനികബലം ഇങ്ങനെ
മധ്യപൂർവദേശത്തു വിന്യസിച്ചിട്ടുള്ള യുഎസ് സെന്റട്രൽ കമാൻഡിൽ 34,000 സേനാംഗങ്ങളാണുണ്ടായിരുന്നത്. ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇത് 40,000 ആയി ഉയർന്നു. കൂടുതൽ പടക്കപ്പലുകളും വിമാനവാഹിനികളും ഇവിടേക്ക് എത്തിയതോടെയാണ് അംഗബലം ഉയർന്നത്. ആഴ്ചകൾക്ക് മുമ്പ്, ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷം രൂക്ഷമായപ്പോൾ, ഓസ്റ്റിൻ രണ്ട് വിമാനവാഹിനിക്കപ്പലുകളും അനുബന്ധ പടക്കപ്പലുകളും പ്രദേശത്തു തന്നെ തുടരാൻ ഉത്തരവിട്ടതോടെ ആകെ എണ്ണം ഏകദേശം 50,000 ആയി ഉയർന്നു.
കിഴക്കൻ മെഡിറ്ററേനിയൻ കടലിടുക്ക് മുതൽ ഒമാൻ കടലിടുക്ക് വരെയുള്ള മേഖലകളിൽ വ്യാപിച്ചു കിടക്കുകയാണ് യുഎസ് നാവികസേനയുടെ പടക്കപ്പൽ വ്യൂഹം. ഇതിനു പുറമേ ഏത് ആക്രമണത്തെയും ചെറുക്കാൻ സന്നദ്ധമായി വ്യോമസേനയുടെയും നാവികസേനയുടെയും പോർവിമാനങ്ങളും വിവിധ മേഖലകളിലായി തക്കം പാർത്തിരിക്കുന്നു. ലബനൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി ഇസ്രയേലിന്റെ സംഘർഷം രൂക്ഷമായതോടെ കിഴക്കൻ മെഡിറ്ററേനിയനിലും പേർഷ്യൻ ഗൾഫ് പ്രവിശ്യയിലും യുഎസ് നാവികസേന യുദ്ധക്കപ്പലുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
യുഎസ്എസ് ഏബ്രഹാം ലിങ്കൻ നയിക്കുന്ന വിമാനവാഹിനി കപ്പൽപ്പടയെ ഒമാൻ കടലിടുക്കിൽ വിന്യസിച്ചു. യുഎസ് നാവികസേനയുടെ കപ്പൽപ്പട ചെങ്കടലിലും സജ്ജമാണ്. ഗൈഡഡ്– മിസൈൽ സംവിധാനങ്ങളോടെയുള്ള യുഎസ്എസ് ജോർജിയ എന്ന അന്തർവാഹിനി കഴിഞ്ഞ മാസം ചെങ്കടലിൽ എത്തിച്ചിരുന്നു. കിഴക്കൻ മെഡിറ്ററേനിയൽ കടലിൽ യുഎസ്എസ് വാസ്പ് ഉൾപ്പെടെ ആറ് പടക്കപ്പലുകളുണ്ട്. യുഎസ്എസ് ഏബ്രഹാം ലിങ്കനിൽ നിന്നുള്ള ആറ് എഫ്/എ-18 ഫൈറ്റർ ജെറ്റുകളെ പ്രദേശത്തെ ഒരു ലാൻഡ് ബേസിലേക്ക് മാറ്റി. അത് എവിടെയാണ് എന്നത് അധികൃതർ രഹസ്യമാക്കി വച്ചിരിക്കുകയാണ്.