‘അന്വേഷണത്തെ കുറിച്ച് അറിയില്ലെന്ന് പറയുന്നതിൽ ദുരൂഹത; വേണ്ടിവന്നാൽ എനിക്കറിയാവുന്ന വിവരങ്ങൾ പുറത്തുവിടും’
തൃശൂർ∙ തൃശൂര്‍ പൂരത്തില്‍ പൊലീസിന്‍റെ വീഴ്ച മറച്ചുവയ്ക്കാനാണ് ശ്രമം നടക്കുന്നതെന്ന് വി.എസ്.സുനില്‍ കുമാര്‍. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ദുരൂഹമാണെന്നും പൊലീസ് പലരുടേയും മൊഴി എടുത്തിട്ടുണ്ടെന്നാണ് അറിവെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്തുവന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു സുനിൽകുമാർ.

തൃശൂർ∙ തൃശൂര്‍ പൂരത്തില്‍ പൊലീസിന്‍റെ വീഴ്ച മറച്ചുവയ്ക്കാനാണ് ശ്രമം നടക്കുന്നതെന്ന് വി.എസ്.സുനില്‍ കുമാര്‍. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ദുരൂഹമാണെന്നും പൊലീസ് പലരുടേയും മൊഴി എടുത്തിട്ടുണ്ടെന്നാണ് അറിവെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്തുവന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു സുനിൽകുമാർ. പൂരം കലക്കിയതാരെന്ന് അറിയണമെന്നും വേണ്ടി വന്നാല്‍ തനിക്കറിയാവുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്നും വിവരാവകാശ കമ്മിഷന് നേരിട്ട് അപേക്ഷ നല്‍കുമെന്നും സുനില്‍ കുമാര്‍ മുന്നറിയിപ്പ് നൽകി.
‘‘ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന സംശയം എനിക്കിപ്പോഴുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും അതിന്റെ റിപ്പോർട്ട് പുറത്തുവിടുമെന്നും സർക്കാർ അറിയിച്ചത് നാട്ടുകാർക്കെല്ലാം അറിവുള്ളകാര്യമാണ്. ഇപ്പോൾ അങ്ങനെയൊരു അന്വേഷണത്തെ കുറിച്ച് അറിവില്ലെന്ന് പൊലീസ് പറയുകയാണെങ്കിൽ അതിൽ ദുരൂഹതയുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ നേതൃത്വത്തിൽ തെളിവെടുപ്പും മൊഴിയെടുപ്പും മറ്റും നടന്നതായി പല ദേവസ്വങ്ങളുടെയും ഉത്തരവാദിത്വത്തപ്പെട്ട ആളുകൾ എന്നോട് നേരിട്ട് സൂചിപ്പിച്ചിട്ടുണ്ട്. അതൊരു പ്രഹസനമായിരുന്നോ അതോ ബന്ധപ്പെട്ട് ആളുകൾ അറിയാതെ നടത്തിയതാണോ, ഈ അന്വേഷണം വെറുതെ പ്രഖ്യാപിച്ചതാണോ തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്ക് സംശയം തോന്നുന്നത് സ്വഭാവികമാണ്.
ഏതു സാഹചര്യത്തിലായാലും പൂരം കലക്കിയതിനു പിന്നിൽ ആരാണെന്ന് വ്യക്തമായി അറിയണം. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഇത്രയും വിവാദങ്ങളുണ്ടായി കുറച്ചു മാസങ്ങൾ കഴിഞ്ഞ് വിവരാവകാശ പ്രകാരം ചോദിച്ചപ്പോൾ അങ്ങനെയൊരു കാര്യത്തെ കുറിച്ച് അറിയില്ല എന്നു പറയുന്നുണ്ടെങ്കിൽ അത് പൊലീസിന്റെ ഭാഗത്തുനിന്ന് എന്തോ മറച്ചുവയ്ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായതിന്റെ ഭാഗമാണ് എന്നതിൽ സംശയമില്ല’’– സുനിൽ കുമാർ പറഞ്ഞു.