നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്

നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ  പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതി വിലയിരുത്തി. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി പട്ടികയിലും 90 പേര്‍ സെക്കന്ററി പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളതെന്നും മന്ത്രി അറിയിച്ചു.

രോഗലക്ഷണങ്ങളുമായി രണ്ടു പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ അടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിൽ തുടരുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.

English Summary:

Kerala Nipah Virus Update: 74 Test Negative, Two New Suspected Cases

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT