അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ അനധികൃത സ്വർണക്കടത്തു കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തതും കൂടുതൽ സ്വർണം പിടിച്ചെടുത്തതും മലപ്പുറം ജില്ലയിലായത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ‍ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. കള്ളക്കടത്തു സംഘത്തിന് കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിനു പുറത്ത് ഇറങ്ങാൻ കഴിഞ്ഞത് എങ്ങനെ, കടത്തുകാരുടെ വിവരം പൊലീസിനു ലഭിച്ച രീതി, സ്വർണം പിടികൂടിയ കേസുകൾ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്ഥിതി, നടപടിക്രമങ്ങൾ എന്നിവ പ്രത്യേക സംഘം പരിശോധിച്ചു തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ അനധികൃത സ്വർണക്കടത്തു കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തതും കൂടുതൽ സ്വർണം പിടിച്ചെടുത്തതും മലപ്പുറം ജില്ലയിലായത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ‍ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. കള്ളക്കടത്തു സംഘത്തിന് കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിനു പുറത്ത് ഇറങ്ങാൻ കഴിഞ്ഞത് എങ്ങനെ, കടത്തുകാരുടെ വിവരം പൊലീസിനു ലഭിച്ച രീതി, സ്വർണം പിടികൂടിയ കേസുകൾ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്ഥിതി, നടപടിക്രമങ്ങൾ എന്നിവ പ്രത്യേക സംഘം പരിശോധിച്ചു തുടങ്ങി.

ഇപ്പോൾ സസ്പെൻഷനിലുള്ള മുൻ മലപ്പുറം എസ്പി സുജിത്ദാസിന്റെ കാലത്താണ് ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തതും സ്വർണം പിടികൂടിയതും. അഞ്ചു വർഷത്തിനിടെ 2022 ലാണ് ഏറ്റവും കൂടുതൽ കേസുകൾ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തത്– 98 എണ്ണം. ഇതിൽ 91 കേസുകളും റജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 91 കേസുകളിലായി 73.804 കിലോ സ്വർണം പിടിച്ചു. 2021 ഫെബ്രുവരി മുതൽ 2023 നവംബർ വരെ സുജിത്ദാസ് മലപ്പുറം എസ്പിയായിരുന്നു. സുജിത്ദാസിന്റെ നേതൃത്വത്തിലെടുത്ത സ്വർണക്കടത്തു കേസുകളിൽ ഒന്നിൽപോലും വിചാരണ തുടങ്ങിയിട്ടില്ല. നടപടിക്രമങ്ങളിൽ പൊലീസിന്റെ ഭാഗത്തു ഗുരുതരവീഴ്ചയുണ്ടായതായാണ് പ്രാഥമിക കണ്ടെത്തൽ. വീഴ്ചയുണ്ടായതിനാൽ പൊലീസിനെതിരെ നിയമ നടപടികളുണ്ടായേക്കാം. രാജ്യാന്തര സ്വർണക്കടത്തു കേസുകൾ പിടികൂടാൻ പൊലീസിന് അധികാരമില്ലെന്നിരിക്കോ, ഇങ്ങനെ പിടികൂടിയ കേസുകളുമുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 

ADVERTISEMENT

സ്വർണ കള്ളക്കടത്ത് പിടികൂടാൻ കോഴിക്കോട് വിമാനത്താവളത്തിൽ പ്രത്യേക പൊലീസ് സംവിധാനം ഏർപ്പെടുത്തിയത് എസ്.സുജിത്ദാസായിരുന്നു. രണ്ടര വർഷം കൊണ്ട് 130 കിലോഗ്രാമിലേറെ കള്ളക്കടത്തു സ്വർണം പിടിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്തു സ്വർണത്തിന്റെ നല്ലൊരു ഭാഗം സുജിത്ദാസിന്റെ നേതൃത്വത്തിൽ തട്ടിയെടുത്തെന്നാണ് പി.വി.അൻവർ എംഎൽഎയുടെ ആരോപണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ.അജിത്കുമാർ ആളുകളെ കൊല ചെയ്യിച്ചിട്ടുണ്ടെന്നും അൻവർ ആരോപിച്ചിരുന്നു. അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണ്. അൻവർ ആരോപണം ഉന്നയിച്ചതോടെ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനവും സംശയനിഴലിലായി.

2020, 2021 വർഷങ്ങളിൽ മലപ്പുറത്തുനിന്ന് അനധികൃത സ്വർണം പിടിച്ചില്ല. 2023ൽ 41 കേസുകളിലായി 33.141 കിലോ സ്വർണം പിടികൂടി. 2024ൽ ഇതുവരെ 25 കേസുകളിലായി 17.52 കിലോ സ്വർണം പിടിച്ചു. രണ്ടാം സ്ഥാനത്തുള്ള കണ്ണൂർ സിറ്റിയിൽനിന്ന് 22 കേസുകളിലായി 16 കിലോ സ്വർണം പിടിച്ചു. വയനാട് 2, കാസർകോട് 4, കോഴിക്കോട് റൂറലിൽ 1, എറണാകുളം റൂറലിൽ 1 എന്നിങ്ങനെയാണ് 5 വർഷത്തിനിടെ റജിസ്റ്റർ ചെയ്ത കേസുകൾ. മറ്റുള്ള ജില്ലകളിൽ 5 വർഷത്തിനിടെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടില്ല.

English Summary:

Malappuram Leads Kerala in Gold Smuggling Cases: A Deep Dive

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT