‘സമ്മർദത്തെ നേരിടാൻ വീട്ടിൽനിന്നു പഠിക്കണം’: അന്നയുടെ മരണത്തിൽ വിചിത്രവാദവുമായി നിർമല
ചെന്നൈ ∙ ജോലി സമ്മർദത്തെ തുടർന്ന് അന്ന സെബാസ്റ്റ്യൻ മരിച്ചതിൽ വിചിത്ര പരാമർശവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളിൽനിന്നു പഠിപ്പിക്കണം.

ചെന്നൈ ∙ ജോലി സമ്മർദത്തെ തുടർന്ന് അന്ന സെബാസ്റ്റ്യൻ മരിച്ചതിൽ വിചിത്ര പരാമർശവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളിൽനിന്നു പഠിപ്പിക്കണം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂ എന്നുമായിരുന്നു പരാമർശം. ചെന്നൈയിലെ സ്വകാര്യ കോളജിലെ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘‘രണ്ട് ദിവസം മുൻപ് ജോലി സമ്മർദം കാരണം ഒരു പെൺകുട്ടി മരണപ്പെട്ടതായി വാർത്ത കണ്ടു. കോളജുകൾ വിദ്യാർഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ അവർക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ജോലി നേടിയാലും സമ്മർദങ്ങളെ നേരിടാൻ വിട്ടീൽനിന്നും പഠിപ്പിച്ചു കൊടുക്കണം.
എങ്ങനെ സമ്മർദങ്ങളെ നേരിടണമെന്ന് വീട്ടിൽ നിന്നാണ് പഠിക്കേണ്ടത്. സമ്മർദങ്ങളെ നേരിടാൻ ഒരു ഉൾശക്തി ഉണ്ടാകാണം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂ’’ – എന്നായിരുന്നു നിർമല സീതാരാമന്റെ വാക്കുകൾ.