തിരുവനന്തപുരം∙ പാർട്ടി തള്ളി പറഞ്ഞതിനു പിന്നാലെ പി.വി.അൻവർ എംഎൽഎക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ രംഗത്ത്. അൻവർ ഉയർത്തിയ കാര്യങ്ങളിൽ നിയമാനുസൃതമായ നിലപാടുകൾ സർക്കാർ സ്വീകരിച്ചിട്ടും വീണ്ടും പ്രതികരണങ്ങളുമായി മുന്നോട്ടു വരുന്നത് ശരിയല്ലെന്ന് വിജയരാഘവൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പാർട്ടി തള്ളി പറഞ്ഞതിനു പിന്നാലെ പി.വി.അൻവർ എംഎൽഎക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ രംഗത്ത്. അൻവർ ഉയർത്തിയ കാര്യങ്ങളിൽ നിയമാനുസൃതമായ നിലപാടുകൾ സർക്കാർ സ്വീകരിച്ചിട്ടും വീണ്ടും പ്രതികരണങ്ങളുമായി മുന്നോട്ടു വരുന്നത് ശരിയല്ലെന്ന് വിജയരാഘവൻ പറഞ്ഞു. ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ അൻവർ നിരന്തരമായി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഇടതുപക്ഷത്തിന്റെ പൊതു മുന്നേറ്റത്തെ ദുർബലപ്പെടുത്തും. അൻവർ സ്വീകരിച്ച നിലപാട് പൊതുവേ ഗുണം ചെയ്യില്ല.

സർക്കാർ ജനങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ്. അതിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് പ്രതിപക്ഷവും ഇടതുവിരുദ്ധ നിലപാടും ഉള്ളവരാണ്. അതിനു സഹായകരമായ നിലപാട് ഉണ്ടാകാൻ പാടില്ല. അൻവറിന്റേത് അത്തരം സമീപനമാണ്. സമീപകാലങ്ങളിൽ അൻവർ നടത്തിയ പ്രതികരണങ്ങൾ ശത്രുക്കൾക്ക് ആഹ്ലാദിക്കാവുന്നവയാണ്. അത് ശരിയല്ല.

ADVERTISEMENT

സർക്കാരിനെ ദുർബലപ്പെടുത്താൻ സഹായകരമായ നിലപാട് ഉണ്ടാകാൻ പാടില്ല. മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയ ശേഷം വീണ്ടും പ്രതികരണവുമായി വന്നതിനോട് യോജിക്കാൻ കഴിയില്ല. അൻവർ മാറ്റത്തിന് വിധേയമായി സമീപനം സ്വീകരിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. എഡിജിപിക്കെതിരെ നടപടി വേണമെന്ന സിപിഐ ആവശ്യം സംബന്ധിച്ച ചോദ്യത്തിനു സ്വന്തം രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ കരുത്തുള്ള പാർട്ടിയാണ് സിപിഐ എന്നും സിപിഐയും ഞങ്ങളും വളരെ അടുത്തു പ്രവർത്തിക്കുന്ന പാർട്ടികളാണ് എന്നുമായിരുന്നു മറുപടി. എൽഡിഎഫ് സ്വീകരിക്കുന്ന പൊതു നിലപാടുകൾ എൽഡിഎഫിൽ തന്നെ ചർച്ച ചെയ്യുമെന്നും വിജയരാഘവൻ പറഞ്ഞു.

English Summary:

A Vijayaraghavan criticizes Anvar statements