ന്യൂഡൽഹി∙ തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവു നൽകി കേന്ദ്ര സർക്കാർ. 66 പഞ്ചായത്തുകളെ സിആർഇസെഡ് 2 പട്ടികയിലേക്കു മാറ്റി. ജനസംഖ്യ കൂടിയ മറ്റു പഞ്ചായത്തുകളിൽ സിആർഇസെഡ് 3 എക്ക് കീഴിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ദൂരപരിധി 200 ൽ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവു നൽകി കേന്ദ്ര സർക്കാർ. 66 പഞ്ചായത്തുകളെ സിആർഇസെഡ് 2 പട്ടികയിലേക്കു മാറ്റി. ജനസംഖ്യ കൂടിയ മറ്റു പഞ്ചായത്തുകളിൽ സിആർഇസെഡ് 3 എക്ക് കീഴിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ദൂരപരിധി 200 ൽ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കേരളം തയാറാക്കിയ തീരദേശ പരിപാലന പദ്ധിതിയിലെ നിർദേശങ്ങളാണ് ഭാഗികമായി അംഗീകരിച്ചത്. 

അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ അറ്റോമിക് മിനറൽ ശേഖരം ഉള്ളതിനാൽ സിആർഇസഡ് 3 ലെ വ്യവസ്ഥകൾ ബാധകമായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സിആർഇസഡ് 2 ൽ നിയന്ത്രണങ്ങൾ താരതമ്യേന കുറവാണ്. 2011 ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മറ്റു വികസന മാനദണ്ഡങ്ങൾ കൂടെ പരിഗണിച്ച് സിആർഇസഡ് 2 എ എന്ന വിഭാഗത്തിലും അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സിആർഇസഡ് 3 ബി വിഭാഗത്തിലും ഉൾപ്പെടുത്തി.

ADVERTISEMENT

സിആർഇസഡ് 2 എ പ്രകാരം കടലിന്റെ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ വരെ വികസന രഹിത മേഖലയായി കുറച്ചു. മുൻപ് ഇത് 200 മീറ്റർ വരെ ആയിരുന്നു. സിആർഇസഡ് 3 ബിയിൽ കടലിന്റെ വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ വരെ വികസന രഹിത മേഖലയായി തുടരും. സിആർഇസെഡ് 3 വിഭാഗത്തിൽ ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്റർ വരെയായി കുറയും. മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്റർ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കി കണക്കാക്കും. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ല.

1991 ന് മുൻപ് നിർമിച്ചിട്ടുള്ള ബണ്ടുകളോ സൂയിസ് ഗേറ്റുകളോ നിലവിലുണ്ടെങ്കിൽ വേലിയേറ്റ രേഖ പ്രസ്തുത ബണ്ടുകൾക്കും സൂയിസ് ഗേറ്റുകൾക്കും നിജപ്പെടുത്തിയാണ് തീരദേശ പരിപാലന പ്ലാനിന് അംഗീകാരം നൽകിയിരിക്കുന്നത്. 2019 സിആർഇസഡ് വിജ്ഞാപന പ്രകാരം 1000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്ക് ചുറ്റും മാത്രമാണ് 50 മീറ്റർ ബഫർ ഡീമാർക്കേറ്റ് ചെയ്യുന്നത്.  2019 ലെ തീരദേശ പരിപാലന പ്ലാനിൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്ക് ചുറ്റുമുള്ള ബഫർ ഏരിയ നീക്കം ചെയ്തിട്ടാണ് തീരദേശ പരിപാലന പ്ലാന്‍ കേന്ദ്ര സർക്കാർ അംഗീകാരം നൽതകിയത്.

English Summary:

Relaxation in Coastal Regulation Zone, relief for Kerala