ലബനനിൽ രണ്ടാം ദിവസവും വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; മരണം 569
ബെയ്റൂട്ട് ∙ ലബനനിൽ രണ്ടാം ദിവസവും തുടർന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ മരണം 569 ആയി. ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശത്ത് ഇന്നലെ നടന്ന ആക്രമണത്തിൽ ഹിസ്ബുല്ലയുടെ റോക്കറ്റ്, മിസൈൽ വിഭാഗത്തിന്റെ കമാൻഡറായ ഇബ്രാഹിം ഖുബൈസി ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു. ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന ഭീതിയിൽ തെക്കൻ ലബനനിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുകയാണ്.

ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി 8 കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. 2006 ലെ യുദ്ധത്തിനു ശേഷം ഇസ്രയേൽ ലബനനിൽ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസത്തേത്. കരമാർഗമുള്ള ആക്രമണത്തിന് ഉടൻ പദ്ധതിയില്ലെന്ന് അറിയിച്ച സേനാ വൃത്തങ്ങൾ പക്ഷേ, അതിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല. ജനങ്ങൾക്ക് ഒഴിഞ്ഞു പോകാനുള്ള നിർദേശം നൽകിയത് അതിനു മുന്നോടിയായിട്ടാണെന്നാണ് കരുതുന്നത്.
1600 ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും വരും ദിവസങ്ങളിലും ഇതു തുടരുമെന്നും ഇസ്രയേൽ അറിയിച്ചു. വീടുകളിൽ റോക്കറ്റുകളും മിസൈലുകളും സൂക്ഷിച്ചിരിക്കുന്നവർക്ക് ഇനി വീട് ഉണ്ടാവില്ലെന്നും എല്ലാം തുടച്ചുനീക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. പോരാട്ടം സാധാരണ ജനങ്ങളോടു അല്ലെന്നും ഹിസ്ബുല്ലയോട് ആണെന്നും നെതന്യാഹു വ്യക്തമാക്കി.
ലബനനിൽ നിന്ന് ഒഴിഞ്ഞു പോകുന്ന ജനങ്ങൾ തുറമുഖ നഗരമായ സിദോനിലേക്കും ബെയ്റൂട്ടിലേക്കുമാണ് പോകുന്നത്. ഇവർക്കായി തുറന്ന സ്കൂളുകളും ഹോട്ടലുകളും മറ്റും നിറഞ്ഞതോടെ പലരും കാറുകളിലും പാർക്കിലുമൊക്കെയാണ് കഴിയുന്നത്.