‘ബോധമില്ലാതെയല്ല ഗവർണർ ഉത്തരവിട്ടത്’: ഭൂമി കുംഭകോണ കേസിൽ സിദ്ധരാമയ്യയുടെ ഹർജി തള്ളി കോടതി
ബെംഗളൂരു∙ മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട മുഡ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി.

ഗവർണറുടെ നടപടിയിൽ അപാകമില്ലെന്നും ബോധമില്ലാതെയല്ല അദ്ദേഹം ഉത്തരവിട്ടതെന്നും ജസ്റ്റിസ് എൻ.നാഗപ്രസന്ന പറഞ്ഞു. കേസുമായി സംബന്ധിച്ച വിഷയങ്ങളിൽ അന്വേഷണം ഉണ്ടാകണമെന്നും കോടതി പറഞ്ഞു. സിദ്ധരാമയ്യയ്ക്കായി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ‌്‌വിയാണ് ഹാജരായത്. കേസ് നടപടി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കൈയടക്കി എന്നാണ് കേസ്. മലയാളിയായ ടി.ജെ.അബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി കൃഷ്ണ എന്നിവരാണ് പരാതി നൽകിയത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്.