ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനോ?; തീരുമാനമെടുക്കാൻ പ്രത്യേക സമിതി
കൊച്ചി ∙ അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്ന വിഷയത്തിൽ കളമശേരി മെഡിക്കൽ കോളജ് പ്രത്യേക സമിതിയെ നിയോഗിച്ചു. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫൊറൻസിക്, അനാട്ടമി വിഭാഗങ്ങളുടെ മേധാവികൾ, വിദ്യാർഥി പ്രതിനിധി എന്നിവർ ഉൾപ്പെട്ടതാണ് സമിതി.

കമ്മിറ്റിക്കു മുമ്പാകെ ഹാജരാകാൻ ലോറൻസിന്റെ മൂന്നു മക്കളോടും ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ബുധനാഴ്ച ഹാജരാകാനാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിനു കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജിയില്‍ അന്തിമവിധി വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തൽക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി പറഞ്ഞത്.
ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിനു കൈമാറുന്നത് മകളും ചെറുമകനും തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിനു പഠന ആവശ്യങ്ങൾക്കായി കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകൾ ആശയുടെ ഹർജിയില്‍ പറയുന്നത്. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു.