അർജുന്റെ കണ്ണാടിക്കലിലെ വീട്ടിൽ ഉയരുന്നത് തേങ്ങലുകൾ മാത്രം; ആശ്വസിപ്പിക്കാനാകാതെ നാട്
കോഴിക്കോട്∙ അർജുന്റെ മൃതദേഹം കിട്ടിയെന്ന വാർത്ത അറിഞ്ഞതിനു ശേഷം കണ്ണാടിക്കലിലെ വീട്ടിൽ തളംകെട്ടി മൂകത. അർജുന്റെ ഭാര്യ, മകൻ, അച്ഛൻ, അമ്മ, സഹോദരിമാർ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ആരും മാധ്യമങ്ങളോട് ഒന്നും പറയാൻ തയാറായില്ല. അച്ഛനും അമ്മയുമുൾപ്പെടെ കട്ടിലിൽ കിടന്ന് വിതുമ്പുകയായിരുന്നു.

കോഴിക്കോട്∙ അർജുന്റെ മൃതദേഹം കിട്ടിയെന്ന വാർത്ത അറിഞ്ഞതിനു ശേഷം കണ്ണാടിക്കലിലെ വീട്ടിൽ തളംകെട്ടി മൂകത. അർജുന്റെ ഭാര്യ, മകൻ, അച്ഛൻ, അമ്മ, സഹോദരിമാർ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ആരും മാധ്യമങ്ങളോട് ഒന്നും പറയാൻ തയാറായില്ല. അച്ഛനും അമ്മയുമുൾപ്പെടെ കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ പോലുമാവാതെ വിതുമ്പുകയായിരുന്നു.
അർജുനെ കാണാതായി 72 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. അർജുന്റെ സഹോദരി അഞ്ജുവിന്റെ ഭർത്താവ്, ലോറി ഉടമ മനാഫ് എന്നിവരെല്ലാം ഷിരൂരിലുണ്ട്. അർജുന്റെ മൃതദേഹ ഭാഗങ്ങളും ലോറിയും കിട്ടിയെന്ന വിവരം ഇവരാണ് വീട്ടിലേക്ക് വിളിച്ചറിയിച്ചത്. അർജുൻ എവിടെ എന്ന ചോദ്യത്തിന് ഉത്തരമായെങ്കിലും ബന്ധുക്കളെയെല്ലാം അതു തളർത്തിക്കളഞ്ഞു. അയൽക്കാരും ബന്ധുക്കളും അർജുന്റെ വീട്ടിലെത്തിയിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിശബ്ദരായി നിന്നു.
അർജുനെ കാണാതായതുമുതൽ നീറി ജീവിക്കുകയായിരുന്നു കുടുംബം. പല പ്രതിസന്ധികളും നേരിട്ടെങ്കിലും അർജുനെ കണ്ടെത്തണമെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു. അതിനായി വലിയ പോരാട്ടം നടത്തേണ്ടി വന്നു. ഡ്രജർ ഉപയോഗിച്ചുള്ള മൂന്നാം ഘട്ട തിരച്ചിൽ ആയിരുന്നു അവസാനത്തെ പ്രതീക്ഷ. ഡ്രജർ മൂന്നു ദിവസത്തേക്കാണ് എത്തിച്ചതെങ്കിലും ഞായറാഴ്ച വരെ തിരച്ചിൽ നടത്താൻ അനുമതി നീട്ടി നൽകി. ഇന്നലത്തെ തിരച്ചിലിലും, നേരത്തേ പുഴയിൽ വീണ ടാങ്കറിന്‍റെ ഭാഗങ്ങളല്ലാതെ അർജുന്‍റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല. ഇതിനിടെ കനത്ത മഴ പ്രവചിച്ച് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ആറ് ദിവസം തിരച്ചിൽ നടത്തിയിട്ടും ആശാവഹമായ ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ കുടുംബം നിരാശയിലായി. ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട പോയിന്‍റിൽ നിന്നാണ് ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നത്. ഒടുവിൽ ഇന്ന് ഉച്ചയോടെ അർജുന്റെ ലോറിയും മൃതദേഹഭാഗങ്ങളും കണ്ടെത്തി.