തിരുവനന്തപുരം∙ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണയ്ക്കു കൊല്ലം പരവൂരിൽ അനുവദിച്ച പ്രത്യേക അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലേക്കു പുതിയ തസ്തികകൾ അനുവദിക്കാനും തസ്തിക മാറ്റാനും മന്ത്രിസഭായോഗം അനുമതി നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ വിചാരണയ്ക്കു കൊല്ലം പരവൂരിൽ അനുവദിച്ച പ്രത്യേക അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലേക്കു പുതിയ തസ്തികകൾ അനുവദിക്കാനും തസ്തിക മാറ്റാനും മന്ത്രിസഭായോഗം അനുമതി നൽകി. ഒരു ഹെഡ് ക്ലർക്ക് തസ്തിക വ്യവസ്ഥയ്ക്കു വിധേയമായി താൽക്കാലികമായി സൃഷ്ടിക്കും. രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകൾ രണ്ട് എൽഡി ടൈപ്പിസ്റ്റ് തസ്തികകളാക്കും. ഒരു ക്ലർക്ക്, ഒരു എൽഡി ടൈപ്പിസ്റ്റ്, രണ്ട് ഓഫിസ് അറ്റൻഡന്റ് തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും.

പേര് മാറ്റം

സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെന്റിന്റെ പേര് പബ്ലിക് പ്രൊക്വയർമെന്റ് അഡ്വൈസറി ഡിപ്പാർട്ട്മെന്റ് എന്നു മാറ്റുന്നതിനാവശ്യമായ ഭേദഗതിക്കു ഗവർണറുടെ അനുമതി തേടും.

ADVERTISEMENT

ടെൻഡർ അംഗീകരിച്ചു

ഇടുക്കി ദേവികുളം നിയോജക മണ്ഡലത്തിലെ മൂന്നാർ - പോതമേട് റോഡിൽ ഹെഡ് വർക്സ് ഡാമിനു താഴ്ഭാഗത്തു പുതിയ പാലം നിർമാണത്തിനുള്ള ടെൻ‍ർ അംഗീകരിച്ചു. തിരുവനന്തപുരം പടിഞ്ഞാറ്റുമുക്ക് - സ്റ്റേഷൻകടവ് റോഡ് പ്രവൃത്തിക്കുള്ള ടെൻഡർ ​അംഗീകരിച്ചു. 

ഓർഡിനൻസ്

2017ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2024ലെ കേരള ധനകാര്യ നിയമം, 2008ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിന് ഉള്ളടക്കം ചെയ്ത 2024 ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിന്റെ കരട് അംഗീകരിച്ചു. ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാനും തീരുമാനിച്ചു.

ADVERTISEMENT

ധനസഹായവും സൗജന്യ റേഷനും

ആലപ്പുഴ തുറമുഖത്തിലെ 299 തൊഴിലാളികൾക്ക് / ആശ്രിതർക്ക് ഓരോരുത്തർക്കും 5,250 രൂപ വീതവും രണ്ടാഴ്ചത്തെ സൗജന്യ റേഷൻ നൽകുന്നതിനാവശ്യമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കും. ഓണത്തോടനുബന്ധിച്ചു മുൻവർഷങ്ങളിൽ നൽകിയ രീതിയിലാണിത്.

ദുരിതാശ്വാസ നിധിയിൽനിന്നുള്ള തുക വിതരണം

2024 സെപ്റ്റംബർ 19 മുതൽ 24 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും 4,53,20,950 രൂപയാണ് വിതരണം ചെയ്തത്. 2153 പേരാണ് വിവിധ ജില്ലകളിൽനിന്നുള്ള ഗുണഭോക്താക്കൾ.

English Summary:

Kerala cabinet new decisions