ഒടുവിൽ അർജുന്റെ മൃതദേഹം കണ്ടെത്തി; ശശിക്ക് ക്ലീൻ ചിറ്റ്: പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടിയുള്ള നീണ്ട പ്രാർഥനയിലായിരുന്നു കേരളം. ദിവസങ്ങള്‍ പിന്നിട്ടതോടെ ജീവനോടെ അർജുനെ കണ്ടെത്താമെന്ന പ്രതീക്ഷ അസ്തമിച്ചിരുന്നു. ഒടുവിൽ ലോറി കാണാതായി 72ാം ദിനം അർജുന്റെ മൃതദേഹം കണ്ടെത്തി. അർജുന്‍ ഓടിച്ചിരുന്ന ലോറിയും കണ്ടെത്തി. ലോറി തന്റേതെന്ന് ഉടമ മനാഫ്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനുവേണ്ടിയുള്ള നീണ്ട പ്രാർഥനയിലായിരുന്നു കേരളം. ദിവസങ്ങള്‍ പിന്നിട്ടതോടെ ജീവനോടെ അർജുനെ കണ്ടെത്താമെന്ന പ്രതീക്ഷ അസ്തമിച്ചിരുന്നു. ഒടുവിൽ ലോറി കാണാതായി 72ാം ദിനം അർജുന്റെ മൃതദേഹം കണ്ടെത്തി. അർജുന്‍ ഓടിച്ചിരുന്ന ലോറിയും കണ്ടെത്തി. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ലോറി ഉടമ മനാഫും അർജുന്റെ സഹോദരി അഞ്ജുവിന്റെ ഭർത്താവും ഷിരൂരിലുണ്ട്. അർജുൻ ഓടിച്ചിരുന്ന ലോറിയും മൃതദേഹ ഭാഗങ്ങളും കിട്ടിയെന്ന വിവരം ഇവർ വീട്ടിലേക്ക് വിളിച്ചറിയിച്ചു.
അതേസമയം ദിവസങ്ങളായി കത്തിനിൽക്കുന്ന പി.വി.അൻവർ–പി.ശശി വിഷയത്തിൽ സിപിഎം നിർണായകമായ നിലപാട് സ്വീകരിച്ച ദിവസം കൂടിയായിരുന്നു ഇന്ന്. സർക്കാരിന് തലവേദനായി പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് സിപിഎം ക്ലീന്‍ ചിറ്റ് നൽകി. അന്‍വര്‍ ഉന്നയിച്ച ഏതെങ്കിലും ഒരു കാര്യം പ്രഥമദൃഷ്ട്യാ ശശിയുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്.