ന്യൂഡൽഹി∙ പാർട്ടിക്കും എൽഡിഎഫ് സർക്കാരിനുമെതിരെ പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങളാണ് പി.വി.അൻവർ എംഎൽഎ ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിമാനയാത്രയിൽ ആയതിനാൽ താൻ അൻവറിന്റെ വാർത്താസമ്മേളനം കണ്ടിട്ടില്ലെന്നും പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. കൊടിയേരി ബാലകൃഷ്ണൻ ഉണ്ടെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുന്നുവെന്നും നിലവിലെ സംസ്ഥാന സെക്രട്ടറി നിസഹായാവസ്ഥയിലാണെന്നുമുള്ള അൻവറിന്റെ ആരോപണം ഗുരുതരമല്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പാർട്ടിക്കും എൽഡിഎഫ് സർക്കാരിനുമെതിരെ പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങളാണു പി.വി.അൻവർ എംഎൽഎ ഉന്നയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിമാനയാത്രയിൽ ആയതിനാൽ അൻവറിന്റെ വാർത്താസമ്മേളനം കണ്ടില്ലെന്നും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

‘‘പാർട്ടി ശത്രുക്കളുടെ നിലവാരത്തിലേക്ക് അൻവറിന്റെ പരാമർശം മാറുന്നുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇത് എൽഡിഎഫ് വിരുദ്ധ നിലപാടാണ്. വലതുപക്ഷമാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ഉന്നയിക്കുന്ന, പാർട്ടി വിരുദ്ധ–സർക്കാർ വിരുദ്ധ നിലപാടുകൾ അൻവർ സ്വീകരിക്കുന്നു. അൻവറിന്റെ പരാമർശം സംബന്ധിച്ചുള്ള നിലപാട് അടുത്ത ദിവസം പറയും’’ –  ഗോവിന്ദൻ പറഞ്ഞു.

ADVERTISEMENT

അൻവർ ഭരണപക്ഷത്തെ എംഎൽഎയാണെന്നും അവിടെയിരുന്നാണ് ഇത്തരം ആരോപണങ്ങൾ ആവർത്തിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഗതികേടു കൊണ്ടാണോ സംസ്ഥാന സെക്രട്ടറിക്ക് ഇങ്ങനെ പറയേണ്ടി വരുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ എം.വി ഗോവിന്ദൻ ചിരിച്ചുതള്ളുകയും ചെയ്തു.

ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് അൻവർ: ശിവൻകുട്ടി

ADVERTISEMENT

ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി.വി.അൻവർ എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പല്ലിക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല. ബാക്കി എല്ലാവർക്കും അതല്ല ശരി എന്നറിയാമെങ്കിലും പല്ലിക്ക് ആ ബോധ്യം ഉണ്ടാകില്ല.

ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് പി.വി.അൻവർ നിലമ്പൂരിൽ ജയിച്ചത്. അൻവറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണ്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാരുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് അൻവർ ചെയ്തിരിക്കുന്നത്.

ADVERTISEMENT

കേരളത്തിലെ ഏറ്റവും കൂടുതൽ ബഹുജന പിന്തുണയുള്ള പാർട്ടിയാണ് സിപിഎം. ജീവൻ നൽകിയും രക്തം നൽകിയും ആയിരങ്ങൾ പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിനെ അൻവർ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല. പാർട്ടി അണികൾ ഇതുവരെ ക്ഷമിച്ചു. എന്നാൽ പാർട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അൻവർ ചെയ്യുന്നത്.

നിലമ്പൂരിൽ പാർട്ടിക്ക് വലിയ ചരിത്രമുണ്ട്. സഖാവ് കുഞ്ഞാലിയുടെ പാർട്ടി ആണിത്. ആ പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി കൊണ്ടൊന്നും നടക്കില്ല എന്ന് അൻവർ താമസിയാതെ മനസിലാക്കും. കേരള രാഷ്ട്രീയത്തിൽ അലഞ്ഞു തിരിയേണ്ട ഗതികേട് വരും പി വി അൻവറിന് എന്ന കാര്യത്തിൽ തർക്കമില്ല.

കേരള മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് പതിറ്റാണ്ടുകളുടെ സംശുദ്ധ രാഷ്ട്രീയ പാരമ്പര്യമുണ്ട്. കേരളത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ അൻവർ ഉന്നയിക്കുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. ആരോപണങ്ങൾ ദിനവും ഉന്നയിക്കുക എന്നല്ലാതെ ഒരു തെളിവ് പോലും ഹാജരാക്കാൻ അൻവറിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ കരിവാരി തേക്കാനുള്ള ശ്രമം നടത്തുന്ന അൻവർ ആരുടെ അച്ചാരമാണ് വാങ്ങിയത് എന്ന് താമസിയാതെ വ്യക്തമാകുമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

English Summary:

CPM state secretary MV govindan criticizes PV Anwar allegations