ചെന്നൈ ∙ സേലം സ്വദേശികളായ അഞ്ചംഗ കുടുംബത്തെ പുതുക്കോട്ടയ്ക്കടുത്ത് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണു ജീവനൊടുക്കിയതെന്നു വ്യക്തമാക്കുന്ന കത്ത് കാറിനുള്ളിൽനിന്നു ലഭിച്ചു. ഇവർ വിഷം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്​മോർട്ടത്തിനായി പുതുക്കോട്ട ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യവസായി മണികണ്ഠൻ (50), ഭാര്യ നിത്യ (48), മണികണ്ഠന്റെ അമ്മ സരോജ (70), മക്കളായ ധീരൻ (20), നിഹാരിക (22) എന്നിവരാണു മരിച്ചത്. പുതുക്കോട്ട നമനസമുദ്രത്ത് റോഡരികിൽ ഇന്നലെ രാവിലെ സംശയാസ്പദമായ രീതിയിൽ കാർ കിടക്കുന്നത് കണ്ടതിനെ തുടർന്നു നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.

ADVERTISEMENT

കാറിന്റെ വാതിൽ തകർത്തു പൊലീസ് നടത്തിയ പരിശോധനയിലാണു കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സേലത്ത് എസ്എം മെറ്റൽസ് എന്ന സ്ഥാപനം നടത്തിയിരുന്ന മണികണ്ഠൻ കൃഷ്ണഗിരി, നാമക്കൽ എന്നിവിടങ്ങളിൽ ചെമ്പുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിയിരുന്നുവെന്നും കൂട്ടുകച്ചവടത്തെ തുടർന്നു വലിയ സാമ്പത്തിക ബാധ്യത ഉണ്ടായതായും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.

English Summary:

A family of five, including a businessman, found dead in a car due to financial burden

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT