ബെംഗളൂരു ∙ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ഒഡിഷയിൽ ജീവനൊടുക്കി. മുക്തി രഞ്ജൻ റോയ് എന്നയാളെയാണ് ഒഡീഷയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭദ്രക് ജില്ലയിൽ വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മാളിലെ ജീവനക്കാരിയായ, നേപ്പാളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ഒഡിഷയിൽ ജീവനൊടുക്കി. മുക്തി രഞ്ജൻ റോയ് എന്നയാളെയാണ് ഒഡീഷയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭദ്രക് ജില്ലയിൽ വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.  മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ (29) ശരീരമാണ് 30 കഷ്ണങ്ങളാക്കി ബെംഗളൂരു വയ്യാലിക്കാവിലെ അപ്പാർട്മെന്റിലെ ഫ്രിജിൽനിന്ന് 21ന് കണ്ടെത്തിയത്. മൊബൈൽ ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒളിയിടത്തിലെത്തിയപ്പോഴാണു മുക്തി രഞ്ജനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണ് മഹാലക്ഷ്മി താമസിച്ചിരുന്നത്. മുക്തി രഞ്ജനും മഹാലക്ഷ്മിയും അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിയുടെ സഹപ്രവർത്തകനും ബെംഗളൂരുവിലെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായിരുന്നു മുക്തി രഞ്ജൻ. ബുധനാഴ്ചയാണ് ഇയാൾ പാണ്ടി ഗ്രാമത്തിലെ വീട്ടിലെത്തിയത്. ഇരുചക്ര വാഹനത്തിൽ പുറത്തേക്കു പോകുന്നതു കണ്ടെന്നും നാട്ടുകാരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. രണ്ടാഴ്ച മുന്‍പാണു മുക്തി രഞ്ജന്‍ ക്രൂരകൃത്യം ചെയ്തത്. മഹാലക്ഷ്മിയുടെ വീട്ടില്‍നിന്നു ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍ക്കാർ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മഹാലക്ഷ്മിയുടെ അമ്മയും സഹോദരിയും വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ തന്നെ മഹാലക്ഷ്മിയും മുക്തിരഞ്ജനും ജോലിക്കെത്തിയിരുന്നില്ല.

English Summary:

Bengaluru woman murder: Accused found dead in Odisha

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT